- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുട്യൂബിൽ തരംഗം തീർത്ത് സായ് പല്ലവിയുടെയും ധനുഷിന്റെയും നൃത്തച്ചുവടുകൾ; മാരി 2 വിലെ റൗഡി ബേബി ഗാനം ഒരു കോടിയിലധികം കാഴ്‌ച്ചക്കാരുമായി ട്രെൻഡിംഗിൽ ഒന്നാമത്

മലയാളത്തിന്റെ പ്രിയ നടി സായ് പല്ലവിയുടെ അടിപൊളി നൃത്തച്ചുവടുകളുമായി എത്തിയ മാരി 2 വിലെ ഗാനം യുട്യൂബിൽ തരംഗമാകുന്നു.ചിത്രം ഇറങ്ങുന്നതിനും മുമ്പേ ഹിറ്റായ റൗഡി ബേബി എന്ന ഗാനത്തിന്റെ വീഡിയോ സോങാണ് ഇന്നലെ റിലീസ് ചെയ്ത്ത്. ഗംഭീര സ്വീകരണമാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾഒരു കോടിയിലധികം കാഴ്‌ച്ചക്കാരുമായി യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണ് ഈ ഗാനം.
ധനുഷിന്റെയും സായ് പല്ലവിയുടെയും മികച്ച പ്രകടനം തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. തകർപ്പൻ ചുവടുകളിലൂടെ ആരാധകരെ പിടിച്ചെടുത്ത പ്രകടനമാണ് ഇരുവരുടെയും. യുവാൻ ശങ്കർ ഈണം പകർന്ന ഗാനം പാടിയിരിക്കുന്നത് ധനുഷും ധീയും ചേർന്നാണ്. ഗാനം രചിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്.
ടോവിനോ തോമസ് ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ഭീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോ ഗംഭീര പ്രകടനമാണ് കാഴ്‌ച്ചവെച്ചിരിക്കുന്നത്. ബാലാജി മോഹൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ, കൃഷ്ണ കുലശേഖരൻ, വിദ്യ പ്രദീപ്, റോബോ ശങ്കർ, കല്ലൂരി വിനോദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

