- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിനെതിരെ മൂന്നു ഗോളിന് ഉറുഗ്വേയെ തകർത്ത് മെക്‌സിക്കോ; ജമൈക്കയെ ഒരു ഗോളിനു മറികടന്നു വെനസ്വേലയും; ശതാബ്ദി കോപ്പയിൽ ആദ്യ മത്സരത്തിന് അർജന്റീന നാളെ ഇറങ്ങും
ഷിക്കാഗോ: ശതാബ്ദി കോപ്പ അമേരിക്കയിൽ ഇന്നു നടന്ന മത്സരങ്ങളിൽ മെക്‌സിക്കോയ്ക്കും വെനസ്വേലയ്ക്കും ജയം. മെക്‌സിക്കോ 3-1ന് ഉറുഗ്വേയെയും വെനസ്വേല 1-0ന് ജമൈക്കയെയുമാണു തോൽപ്പിച്ചത്. മുൻ ചാംപ്യന്മാരായ ഉറുഗ്വേയെ തകർപ്പൻ പ്രകടനത്തിലൂടെയാണു മെക്‌സിക്കോ കീഴടക്കിയത്. ഇരു ടീമുകളും കളിയുടെ 85ാം മിനിറ്റ് വരെ 1-1ന് സമനില പാലിക്കുകയായിരുന്നു. എന്നാൽ റാഫേൽ മാർക്വസിന്റെയും ഹെക്ടർ ഹെരാരെയുടെയും അവസാനമിനിറ്റിലെ ഗോളുകൾ മെക്‌സിക്കൻ ടീമിനെ മികച്ച വിജയത്തിലേക്ക് നയിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ നാലാം മിനിറ്റിലാണ് മെക്സിക്കോയുടെ ആദ്യ ഗോൾ പിറന്നത്. മെക്‌സിക്കോയുടെ അറ്റാക്കിങ്ങിനിടെ ഗ്വാർദാദയുടെ ക്രോസ് അൽവാരോ പെരേര ഹെഡ് ചെയ്ത് ഒഴിവാക്കുന്നതിനിടയിൽ പന്ത് വലയിൽ കയറുകയായിരുന്നു. 74ാം മിനിറ്റിൽ കാർലോസ് ആന്ദ്രേ സാഞ്ചസിന്റെ ക്രോസിൽ നായകൻ ഡിഗോ ഗോഡിൻ ഉറുഗ്വായുടെ സമനില ഗോൾ നേടി. 85ാം മിനിറ്റിൽ നായകൻ മാർകോസ് അൽവാരോയുടെ ഗോളിൽ മെക്സികോ ലീഡ് രണ്ടായി ഉയർത്തി. ഇഞ്ചുറി ടൈമിൽ ഹെക്ടർ ഹെരേര മൂന്നാം ഗോൾ നേടി മെക്സികോയുടെ വിജയം ഉറ
ഷിക്കാഗോ: ശതാബ്ദി കോപ്പ അമേരിക്കയിൽ ഇന്നു നടന്ന മത്സരങ്ങളിൽ മെക്‌സിക്കോയ്ക്കും വെനസ്വേലയ്ക്കും ജയം. മെക്‌സിക്കോ 3-1ന് ഉറുഗ്വേയെയും വെനസ്വേല 1-0ന് ജമൈക്കയെയുമാണു തോൽപ്പിച്ചത്.
മുൻ ചാംപ്യന്മാരായ ഉറുഗ്വേയെ തകർപ്പൻ പ്രകടനത്തിലൂടെയാണു മെക്‌സിക്കോ കീഴടക്കിയത്. ഇരു ടീമുകളും കളിയുടെ 85ാം മിനിറ്റ് വരെ 1-1ന് സമനില പാലിക്കുകയായിരുന്നു. എന്നാൽ റാഫേൽ മാർക്വസിന്റെയും ഹെക്ടർ ഹെരാരെയുടെയും അവസാനമിനിറ്റിലെ ഗോളുകൾ മെക്‌സിക്കൻ ടീമിനെ മികച്ച വിജയത്തിലേക്ക് നയിച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ നാലാം മിനിറ്റിലാണ് മെക്സിക്കോയുടെ ആദ്യ ഗോൾ പിറന്നത്. മെക്‌സിക്കോയുടെ അറ്റാക്കിങ്ങിനിടെ ഗ്വാർദാദയുടെ ക്രോസ് അൽവാരോ പെരേര ഹെഡ് ചെയ്ത് ഒഴിവാക്കുന്നതിനിടയിൽ പന്ത് വലയിൽ കയറുകയായിരുന്നു. 74ാം മിനിറ്റിൽ കാർലോസ് ആന്ദ്രേ സാഞ്ചസിന്റെ ക്രോസിൽ നായകൻ ഡിഗോ ഗോഡിൻ ഉറുഗ്വായുടെ സമനില ഗോൾ നേടി. 85ാം മിനിറ്റിൽ നായകൻ മാർകോസ് അൽവാരോയുടെ ഗോളിൽ മെക്സികോ ലീഡ് രണ്ടായി ഉയർത്തി. ഇഞ്ചുറി ടൈമിൽ ഹെക്ടർ ഹെരേര മൂന്നാം ഗോൾ നേടി മെക്സികോയുടെ വിജയം ഉറപ്പിച്ചു.
രണ്ട് തവണ മത്യാസ് വെസിനോ മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയി ടീം പത്തുപേരിലേക്ക് ചുരുങ്ങിയതും ഉറുഗ്വായെ സമ്മർദ്ദത്തിലാക്കി. ഇതിന് പുറമേ രണ്ടാം പകുതിയിൽ മെക്സിക്കോയുടെ ആന്ദ്രേ ഗ്വാർഡാഡോക്കും വിക്ടോറിയോ മാക്സി മിലിയാനോയും മഞ്ഞ കാർഡ് കണ്ടു. രണ്ടാം തവണയും മഞ്ഞ കാർഡ് ലഭിച്ച മത്യാസും ഗ്വാർഡാഡോയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
പത്തുപേരുമായി ചുരുങ്ങിയിട്ടും പൊരുതിക്കളിച്ച ജമൈക്കയ്ക്കെതിരെ പതിനഞ്ചാം മിനിറ്റിൽ നേടിയ ഗോളിലാണു വെനസ്വേല ജയമുറപ്പിച്ചത്. ജോസഫ് മാർട്ടിനെസാണു ഗോൾ സ്‌കോറർ. മാർട്ടിനെസ് തന്നെയാണ് മാൻ ഓഫ് ദി മാച്ചും.
ക്യാപ്റ്റൻ വെസ്ലി മോർഗനെ കൂടാതെ കളിച്ച ജമൈക്കയ്ക്ക് ഒന്നാം പകുതിയിൽ തന്നെ മിഡ്ഫീൽഡർ റുഡോൾഫ് ഓസ്റ്റിനെ നഷ്ടമായി. ചുവപ്പ് കാർഡ് കണ്ട് ഓസ്റ്റിൻ പുറത്തുപോയെങ്കിലും ജമൈക്ക പൊരുതിക്കളിച്ചു. കോപ്പ അമേരിക്കയിൽ ഇതുവരെയായി 59 മത്സരങ്ങൾ കളിച്ച വെനസ്വേലയുടെ ആറാമത്തെ ജയമാണിത്. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതാണ് ജമൈക്കയുടെ ചരിത്രം. കഴിഞ്ഞ കോപ്പ അമേരിക്കയിലും അവർ മൂന്ന് മത്സരങ്ങളും തോറ്റാണ് പുറത്തായത്.
ആരാധകർ കാത്തിരിക്കുന്ന മത്സരം നാളെ നടക്കും. കഴിഞ്ഞ കോപ്പയിലെ ഫൈനലിസ്റ്റുകളായ അർജന്റീനയും ചിലിയും നേർക്കുനേർ വരുന്നു എന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ മത്സരം ഉറ്റുനോക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 7.30നാണു മത്സരം. ലയണൽ മെസി ഉൾപ്പെടെ പ്രമുഖരായ ഒരുപറ്റം താരങ്ങളുമായാണ് അർജന്റീന എത്തുന്നത്. നാളെ നടക്കുന്ന മറ്റൊരു മത്സരത്തിൽ പനാമ ബൊളീവിയയെ നേരിടും.