- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോളടിച്ചും അടിപ്പിച്ചും മെസ്സി നയിച്ചപ്പോൾ വെനസ്വേലയ്ക്കെതിരെ തകർപ്പൻ ജയത്തോടെ അർജന്റീന സെമിയിൽ; മെക്‌സിക്കോയെ ഗോൾ മഴവിൽ കാട്ടി വിറപ്പിച്ചു ചിലിയും സെമിയിൽ
ഷിക്കാഗോ: ഗോളടിച്ചും ഗോളടിപ്പിച്ചും സൂപ്പർ താരം ലയണൽ മെസ്സി കളം നിറഞ്ഞപ്പോൾ ശതാബ്ദി കോപ്പയിലെ ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയ്ക്കു വെനസ്വേലയ്‌ക്കെതിരെ തകർപ്പൻ ജയം. മറ്റൊരു ക്വാർട്ടറിൽ മെക്‌സിക്കോയുടെ വലയിൽ ഏഴു ഗോൾ നിറച്ച ചിലിയും സെമിയിലെത്തി. സെമി ഫൈനൽ പോരാട്ടങ്ങൾ 22നും 23നും നടക്കും. സെമിയിൽ അർജന്റീനയുടെ എതിരാളികൾ ആതിഥേയരായ അമേരിക്കയാണ്. കൊളംബിയയും ചിലിയും തമ്മിലാണു രണ്ടാം സെമി ഫൈനൽ. ഗോൾവേട്ടയിൽ ബാറ്റിസ്റ്റ്യൂട്ടയ്‌ക്കൊപ്പം മെസ്സി ഒന്നിനെതിരെ നാലു ഗോളിനാണ് വെനസ്വേലയ്ക്കെതിരെ അർജന്റീനയുടെ ജയം. രണ്ടു ഗോളുകൾക്ക് വഴിമരുന്നിടുകയും ഒരു ഗോൾ നേടുകയും ചെയ്ത ലയണൽ മെസ്സി തന്നെയാണു കളിയിലെ താരം. പരിക്കിനുശേഷം എത്തിയ മെസ്സി ശതാബ്ദി കോപ്പയിൽ മുഴുവൻ മത്സരവും കളിക്കുന്നത് ഇതാദ്യമാണ്. മെസ്സിയുടെ തകർപ്പൻ പാസിൽ നിന്ന് എട്ടാം മിനിറ്റിൽ തന്നെ അർജന്റീന ഗോൾ നേടുകയും ചെയ്തു. വലതുമൂലയിൽ നിന്നും മെസ്സി പെനൽറ്റി ബോക്സിലേക്ക് ഉയർത്തി നൽകിയ പാസ് ഗോൺസാലോ ഹിഗ്വെയ്ൻ മനോഹരമായി തന്നെ വലയിലേക്കു തിരിച്ചുവിട്ടു (1-0). 28
ഷിക്കാഗോ: ഗോളടിച്ചും ഗോളടിപ്പിച്ചും സൂപ്പർ താരം ലയണൽ മെസ്സി കളം നിറഞ്ഞപ്പോൾ ശതാബ്ദി കോപ്പയിലെ ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയ്ക്കു വെനസ്വേലയ്‌ക്കെതിരെ തകർപ്പൻ ജയം. മറ്റൊരു ക്വാർട്ടറിൽ മെക്‌സിക്കോയുടെ വലയിൽ ഏഴു ഗോൾ നിറച്ച ചിലിയും സെമിയിലെത്തി. സെമി ഫൈനൽ പോരാട്ടങ്ങൾ 22നും 23നും നടക്കും.
സെമിയിൽ അർജന്റീനയുടെ എതിരാളികൾ ആതിഥേയരായ അമേരിക്കയാണ്. കൊളംബിയയും ചിലിയും തമ്മിലാണു രണ്ടാം സെമി ഫൈനൽ.
ഗോൾവേട്ടയിൽ ബാറ്റിസ്റ്റ്യൂട്ടയ്‌ക്കൊപ്പം മെസ്സി
ഒന്നിനെതിരെ നാലു ഗോളിനാണ് വെനസ്വേലയ്ക്കെതിരെ അർജന്റീനയുടെ ജയം. രണ്ടു ഗോളുകൾക്ക് വഴിമരുന്നിടുകയും ഒരു ഗോൾ നേടുകയും ചെയ്ത ലയണൽ മെസ്സി തന്നെയാണു കളിയിലെ താരം.
പരിക്കിനുശേഷം എത്തിയ മെസ്സി ശതാബ്ദി കോപ്പയിൽ മുഴുവൻ മത്സരവും കളിക്കുന്നത് ഇതാദ്യമാണ്. മെസ്സിയുടെ തകർപ്പൻ പാസിൽ നിന്ന് എട്ടാം മിനിറ്റിൽ തന്നെ അർജന്റീന ഗോൾ നേടുകയും ചെയ്തു.
വലതുമൂലയിൽ നിന്നും മെസ്സി പെനൽറ്റി ബോക്സിലേക്ക് ഉയർത്തി നൽകിയ പാസ് ഗോൺസാലോ ഹിഗ്വെയ്ൻ മനോഹരമായി തന്നെ വലയിലേക്കു തിരിച്ചുവിട്ടു (1-0). 28ാം മിനിറ്റിൽ അർജന്റീന ലീഡുയർത്തി. പ്രതിരോധത്തിൽ വന്ന പിഴവിൽ നിന്നു പന്തു തട്ടിയെടുത്ത ഹിഗ്വെയ്‌നു മുന്നിൽ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളു. ഒന്നു വെട്ടിച്ചു ഗോളിയെയും കബളിപ്പിച്ചു പോസ്റ്റിലേക്കു തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളൂ ഹിഗ്വെയ്‌ന് (2-0).
60ാം മിനിറ്റിലാണ് മെസ്സിയുടെ ഗോൾ പിറന്നത്. രാജ്യത്തിനുവണ്ടി മെസ്സി നേടുന്ന 54ാം ഗോൾ. ഇതോടെ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡിനൊപ്പം മെസ്സിയും എത്തി. നിക്കോളാസ് ഫാബിയാൻ ഗെയ്റ്റൻ നൽകിയ ബോളിനെ ക്ലോസ് റേഞ്ചിൽ നിന്നും മെസ്സി വലയിലെത്തിക്കുകയായിരുന്നു (3-0).
വെനിസ്വേലയുടെ ആശ്വാസഗോൾ 70ാം മിനിറ്റിലായിരുന്നു. മോറൽസിന്റെ പാസ്സിൽ നിന്നും റോണ്ടന്റെ ചെത്തിയിട്ട ഹെഡ്ഡർ. മനോഹരമായ പ്ലേസിങ് (3-1). എന്നാൽ ഒരു മിനിറ്റിനുള്ളിൽ എറിക് ലാമെലയിലൂടെ അർജന്റീന തിരിച്ചടിച്ചു. മെസ്സി നൽകിയ പാസ്സിനെ ലാമെല അതിവേഗതയിൽ പോസ്റ്റിലേക്ക് പായിക്കുകയായിരുന്നു. ഗോളിയുടെ കൈകളെ തൊട്ടുതൊട്ടില്ലെന്ന വിധത്തിൽ പന്ത് വലയിലേക്ക് ഇരച്ചുകയറിയതോടെ ഗോൾ പട്ടിക പൂർണമായി (4-1).
മെക്‌സിക്കോയുടെ വലനിറച്ചു ചിലി (7-0)
ഇന്നു പുലർച്ചെ നടന്ന നാലാം ക്വാർട്ടറിൽ മെക്‌സിക്കോയുടെ വലയിൽ ഏഴു ഗോൾ അടിച്ചു കൂട്ടിയ നിലവിലെ ചാമ്പ്യന്മാരായ ചിലിയും ശതാബ്ദി കോപ്പയുടെ സെമിയിലെത്തി.
നാലു ഗോളുകൾ നേടിയ എഡ്വോർഡെ വാർഗസിന്റെ നേതൃത്വത്തിലായിരുന്നു മെക്‌സിക്കോയെ ചിലി കശാപ്പു ചെയ്തത്. 44, 52,57, 74 മിനിട്ടുകളിലായിരുന്നു വാർഗസ് ഗോൾ നേടിയത്.
എഡ്‌സൺ പുച് രണ്ടു ഗോൾ നേടി. 16-ാം മിനിറ്റിലും 87-ാം മിനിറ്റിലുമാണ് പുച്ച് ഗോൾ നേടിയത്. സൂപ്പർതാരം അലക്‌സിസ് സാഞ്ചസ് 49-ാം മിനിറ്റിലും പന്ത് മെക്‌സിക്കയുടെ വലയിൽ എത്തിച്ചു.
ഗ്രൂപ് ഡിയിൽ രണ്ടു ജയവുമായി രണ്ടാം സ്ഥാനക്കാരായിരുന്നു ചിലി ക്വാർട്ടറിലെത്തിയത്. സി ഗ്രൂപ്പ് ജേതാക്കളായിട്ടായിരുന്നു മെക്‌സിക്കോയുടെ വരവ്. ഉറുഗേയെ 3-1നും ജമൈക്കയെ 2-0നും കീഴടക്കിയ മെക്‌സികൻ തിരമാല അവസാന അങ്കത്തിൽ വെനിസ്വേലക്കു മുന്നിൽ പതറിയിരുന്നു(1-1).
സെമി ഫൈനൽ പോരാട്ടങ്ങൾ
- ആദ്യ സെമി: അർജന്റീന-അമേരിക്ക (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 6.30ന്)
- രണ്ടാം സെമി: കൊളംബിയ-ചിലി (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 5.30ന്)