- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പയിൽ മൂന്നാം സ്ഥാനം കൊളംബിയയ്ക്ക്; കലാശപ്പോരാട്ടത്തിനു നാളെ അർജന്റീനയും ചിലിയും കളത്തിൽ; 23 കൊല്ലത്തെ കിരീടവരൾച്ചയ്ക്ക് അറുതിവരുത്താൻ മെസിയും കൂട്ടുകാരും
അരിസോണ: ശതാബ്ദി കോപ്പ് അമേരിക്ക ടൂർണമെന്റിൽ കൊളംബിയയ്ക്കു മൂന്നാം സ്ഥാനം. ആതിഥേയരായ അമേരിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് കൊളംബിയ മൂന്നാംസ്ഥാനം സ്വന്തമാക്കിയത്. 31-ാം മിനിറ്റിൽ കാർലോസ് ബാക്ക നേടിയ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കൊളംബിയയുടെ വിജയം. മൂന്നാം സ്ഥാനവുമായി സ്വന്തം രാജ്യത്ത് തലയയുർത്തി നിൽക്കാമെന്ന അമേരിക്കയുടെ പ്രതീക്ഷകൾക്കാണ് കാർലോസ് ബാക്ക തിരിച്ചടിയേകിയത്. പെനാൽറ്റി ബോക്സിനടുത്തുനിന്ന് റോഡ്രിഗസ് നൽകിയ പന്ത് സാന്റിയാഗോ അരിയാസിന്റെ കൃത്യതയാർന്ന ഹെഡ്ഡർ പാസ്സിൽ കാർലോസ് ബാക്ക പിഴവുകളില്ലാതെ പോസ്റ്റിലെത്തിച്ചു. ആദ്യ പകുതിക്കു ശേഷം ഇരുടീമും ഒന്നിനൊന്ന് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളുകൾ പിറന്നില്ല. അതേസമയം പരുക്കൻ പ്രകടനത്തിന്റെ പേരിൽ അവസാന മിനിറ്റിൽ അമേരിക്കയുടെ ഒരോസുകോയും കൊളംബിയയുടെ ഹരിയാസും റഫറിയുടെ ചുവപ്പുകാർഡ് കണ്ട് പുറത്തായി. ബ്രാഡ്ലിയും ബേബിവുഡും ഗോൾ മടക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും കൊളംബിയൻ ഗോളി ഡേവിഡ് ഒസ്പിയ ഷോട്ടുകളെല്ലാം തട്ടിയകറ്റുകയായിരുന്നു. 2001-ൽ
അരിസോണ: ശതാബ്ദി കോപ്പ് അമേരിക്ക ടൂർണമെന്റിൽ കൊളംബിയയ്ക്കു മൂന്നാം സ്ഥാനം. ആതിഥേയരായ അമേരിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് കൊളംബിയ മൂന്നാംസ്ഥാനം സ്വന്തമാക്കിയത്.
31-ാം മിനിറ്റിൽ കാർലോസ് ബാക്ക നേടിയ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കൊളംബിയയുടെ വിജയം. മൂന്നാം സ്ഥാനവുമായി സ്വന്തം രാജ്യത്ത് തലയയുർത്തി നിൽക്കാമെന്ന അമേരിക്കയുടെ പ്രതീക്ഷകൾക്കാണ് കാർലോസ് ബാക്ക തിരിച്ചടിയേകിയത്.
പെനാൽറ്റി ബോക്സിനടുത്തുനിന്ന് റോഡ്രിഗസ് നൽകിയ പന്ത് സാന്റിയാഗോ അരിയാസിന്റെ കൃത്യതയാർന്ന ഹെഡ്ഡർ പാസ്സിൽ കാർലോസ് ബാക്ക പിഴവുകളില്ലാതെ പോസ്റ്റിലെത്തിച്ചു. ആദ്യ പകുതിക്കു ശേഷം ഇരുടീമും ഒന്നിനൊന്ന് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളുകൾ പിറന്നില്ല. അതേസമയം പരുക്കൻ പ്രകടനത്തിന്റെ പേരിൽ അവസാന മിനിറ്റിൽ അമേരിക്കയുടെ ഒരോസുകോയും കൊളംബിയയുടെ ഹരിയാസും റഫറിയുടെ ചുവപ്പുകാർഡ് കണ്ട് പുറത്തായി.
ബ്രാഡ്ലിയും ബേബിവുഡും ഗോൾ മടക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും കൊളംബിയൻ ഗോളി ഡേവിഡ് ഒസ്പിയ ഷോട്ടുകളെല്ലാം തട്ടിയകറ്റുകയായിരുന്നു. 2001-ൽ കിരീടം നേടിയ ശേഷം കോപ്പയിൽ കൊളംബിയയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്.
നാളെ കലാശപ്പോരാട്ടം
ശതാബ്ദി കോപ്പയുടെ അവകാശികൾ ആരെന്നു നാളെ അറിയാം. നിലവിലെ ചാമ്പ്യന്മാരായ ചിലിയും 14 തവണ ചാമ്പ്യന്മാരും ലോക ഒന്നാം റാങ്കുകാരുമായ അർജന്റീനയാണ് എതിരാളികൾ. കഴിഞ്ഞ തവണയും ഈ ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്.
പ്രമുഖ ടൂർണമെന്റുകളിൽ 23 വർഷത്തെ കിരീടവളർച്ചയ്ക്ക് അറുതിവരുത്താനാണ് മെസ്സിയുടെയും കൂട്ടരുടെയും ശ്രമം. ഇക്കുറി കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. നാളെ പുലർച്ചെ 5.30 നാണു ഫൈനൽ മത്സരം.