- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആതിഥേയരായ അമേരിക്ക ശതാബ്ദി കോപ്പയുടെ ആദ്യ സെമി ഫൈനലിസ്റ്റ്; ഇക്വഡോറിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളിന്; സെമിയിൽ അർജന്റീന-വെനസ്വേല മത്സരത്തിലെ വിജയികളെ കാത്ത് അമേരിക്ക
വാഷിങ്ടൺ: ആതിഥേയരായ അമേരിക്ക ശതാബ്ദി കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ആദ്യ സെമി ഫൈനലിസ്റ്റായി. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളിനു തോൽപ്പിച്ചാണ് അമേരിക്ക സെമിയിൽ എത്തിയത്. അർജന്റീന-വെനസ്വേല മത്സരത്തിലെ വിജയികളാണു സെമിയിൽ അമേരിക്കയുടെ എതിരാളികൾ. ക്ലിന്റ് ഡെംപ്സിയും ഗ്യാസി സർദെസുമാണ് അമേരിക്കയ്ക്കു വേണ്ടി ഗോൾ നേടിയത്. 1995നു ശേഷം ആദ്യമായാണ് യുഎസ്എ കോപ്പ അമേരിക്കയിൽ സെമി കടക്കുന്നത്. തുടക്കം മുതൽ യുഎസ്എയ്ക്കായിരുന്നു കളിയിൽ ആധിപത്യം. പ്രതിരോധത്തിലൂന്നി ആക്രമിച്ച് കളിച്ച അമേരിക്ക 23-ാം മിനിറ്റിൽ ഇക്വഡോർ വലകുലുക്കി. ഡെംപ്‌സിയിലൂടെയായിരുന്നു ആദ്യ ഗോൾ നേടിയത്. 65-ാം മിനിറ്റിൽ ഗ്യാസി സാർദെസ് ഇക്വഡോർ ഗോൾവല വീണ്ടും കുലുക്കി. പരുക്കൻ അടവുകൾക്കു രണ്ടാം പകുതിയിൽ ഇക്വഡോറിന്റെ അന്റോണിയോ വലൻസിയയും യുഎസ്എയുടെ ജെമിയൻ ജോൺസിനും ചുവപ്പുകാർഡ് കിട്ടി. തുടർന്ന് പത്തുപേരുമായാണ് രണ്ടു ടീമുകളും പോരാടിയത്. 74-ാം മിനിറ്റിൽ അന്റോണിയോ അരോയോയിലൂടെ ഇക്വഡോർ തിരിച്ചടിച്ചു. ഗ്രൂപ്പ് എയിൽ നിന്ന് കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടി
വാഷിങ്ടൺ: ആതിഥേയരായ അമേരിക്ക ശതാബ്ദി കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ആദ്യ സെമി ഫൈനലിസ്റ്റായി. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളിനു തോൽപ്പിച്ചാണ് അമേരിക്ക സെമിയിൽ എത്തിയത്. അർജന്റീന-വെനസ്വേല മത്സരത്തിലെ വിജയികളാണു സെമിയിൽ അമേരിക്കയുടെ എതിരാളികൾ.
ക്ലിന്റ് ഡെംപ്സിയും ഗ്യാസി സർദെസുമാണ് അമേരിക്കയ്ക്കു വേണ്ടി ഗോൾ നേടിയത്. 1995നു ശേഷം ആദ്യമായാണ് യുഎസ്എ കോപ്പ അമേരിക്കയിൽ സെമി കടക്കുന്നത്. തുടക്കം മുതൽ യുഎസ്എയ്ക്കായിരുന്നു കളിയിൽ ആധിപത്യം.
പ്രതിരോധത്തിലൂന്നി ആക്രമിച്ച് കളിച്ച അമേരിക്ക 23-ാം മിനിറ്റിൽ ഇക്വഡോർ വലകുലുക്കി. ഡെംപ്‌സിയിലൂടെയായിരുന്നു ആദ്യ ഗോൾ നേടിയത്. 65-ാം മിനിറ്റിൽ ഗ്യാസി സാർദെസ് ഇക്വഡോർ ഗോൾവല വീണ്ടും കുലുക്കി.
പരുക്കൻ അടവുകൾക്കു രണ്ടാം പകുതിയിൽ ഇക്വഡോറിന്റെ അന്റോണിയോ വലൻസിയയും യുഎസ്എയുടെ ജെമിയൻ ജോൺസിനും ചുവപ്പുകാർഡ് കിട്ടി. തുടർന്ന് പത്തുപേരുമായാണ് രണ്ടു ടീമുകളും പോരാടിയത്.
74-ാം മിനിറ്റിൽ അന്റോണിയോ അരോയോയിലൂടെ ഇക്വഡോർ തിരിച്ചടിച്ചു. ഗ്രൂപ്പ് എയിൽ നിന്ന് കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും വിജയം കണ്ടാണ് അമേരിക്ക ക്വാർട്ടറിലെത്തിയത്. ആദ്യമത്സരത്തിൽ കൊളംബിയയോട് പരാജയപ്പെട്ടുവെങ്കിലും പിന്നീട് കോസ്റ്ററിക്കയെയൂം പരാഗ്വെയെയും പരാജയപ്പെടുത്തി ഗ്രൂപ്പ് ജേതാക്കളായായിരുന്നു അമേരിക്കയുടെ ക്വാർട്ടർ പ്രവേശനം.
കൊളംബിയ-പെറു രണ്ടാം ക്വാർട്ടർ നാളെ പുലർച്ചെ
രണ്ടാം ക്വാർട്ടറിൽ കൊളംബിയയും പെറുവും നാളെ ഏറ്റുമുട്ടും. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 5.30നാണ് മത്സരം.
മൂന്നാം ക്വാർട്ടറിൽ അർജന്റീനയും വെനസ്വേലയും ഏറ്റുമുട്ടും. ഞായറാഴ്ച പുലർച്ചെ 4.30നു മത്സരം തുടങ്ങും. അവസാന ക്വാർട്ടർ ഞായറാഴ്ച രാവിലെ 7.30ന് ചിലിയും മെക്‌സിക്കോയും തമ്മിലാണ്.