ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്കും മരിച്ചവരുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാര തുകയ്ക്കും കേന്ദ്രസർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചു. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. 2019 മുതൽ കോവിഡ് ചികിത്സയ്ക്ക് നൽകുന്ന പണത്തിനാണ് ഈ ഇളവ് നൽകുക.

തൊഴിലുടമ ജീവനക്കാർക്കോ ഒരു വ്യക്തി മറ്റൊരാൾക്കോ കോവിഡ് ചികിത്സയ്ക്കായി നൽകുന്ന തുക പൂർണമായും ആദായനികുതിയിൽ നിന്ന് ഒഴിവാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തൊഴിലുടമ നൽകുന്ന ധനസഹായവും ഒരു വ്യക്തി മറ്റൊരുവ്യക്തിക്ക് നൽകുന്ന ധനസഹായത്തേയും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും. എന്നാൽ ഈ തുക പത്തുലക്ഷത്തിൽ കൂടരുത്.

അതേസമയം, പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും നീട്ടി. ജൂൺ 30ന് ആയിരുന്നു ഇതിന്റെ അവസാന തീയത്. ഇത് സെപ്റ്റംബർ വരെ നീട്ടി.