- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയായ കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ അനുവദിക്കില്ല; ജസ്റ്റീസ് സൂര്യകാന്തിനെ ഹിമാചലിൽ ചീഫ് ജസ്റ്റീസ് ആക്കുന്നതിനും മോദി സർക്കാർ എതിര് തന്നെ; സുപ്രീംകോടതി കോളീജിയം ശുപാർശകളോട് മുഖം തിരിച്ച് കേന്ദ്രസർക്കാർ; ഇന്ത്യൻ ജ്യുഡീഷറി നേരിടുന്നത് ചരിത്രത്തിലെ വലിയ പ്രതിസന്ധി
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന സുപ്രീംകോതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ വീണ്ടും തടഞ്ഞു. ഇതിനൊപ്പം ജസ്റ്റീസ് സൂര്യകാന്തിനെ ഹിമാചൽ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസാക്കണമെന്ന ശുപാർശയ്ക്കും അംഗീകരാമില്ല. നിലവിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ ജഡ്ജിയാണ് സൂര്യകാന്ത്. സീനിയോറിട്ടിയില്ലെന്ന് പറഞ്ഞാണ് കെഎം ജോസഫിന്റെ സുപ്രീകോടതിയിലെ ജഡ്ജി പദവിക്ക് കേന്ദ്രം തടസ്സം നിൽക്കുന്നത്. എന്നാൽ ഇത് ശരിയല്ലെന്നാണ് പൊതുവേയുള്ള വിമർശനം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്നു സുര്യകാന്തിനെ ഹൈക്കോടതി ജഡ്ജിയാക്കണമെന്നും ജനുവരി 10നാണ് കോളീജിയം ശുപാർശ ചെയ്തത്. ഇതിന് ശേഷമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരെ വിമർശനവുമായി ജസ്റ്റീസ് ചമലേശ്വറും കൂട്ടരും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ഈ പ്രതിസന്ധി ഒരു വിധത്തിലാണ് ജ്യൂഡീഷറി പരിഹരിച്ചത്. ഇതിനൊപ്പമാണ് കോളീജിയും ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കുന്നില്ലെന്ന വസ്തുതയും എത്തുന്നത്. ഇത് പ്രതിസന്ധി അതിരൂക

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന സുപ്രീംകോതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ വീണ്ടും തടഞ്ഞു. ഇതിനൊപ്പം ജസ്റ്റീസ് സൂര്യകാന്തിനെ ഹിമാചൽ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസാക്കണമെന്ന ശുപാർശയ്ക്കും അംഗീകരാമില്ല. നിലവിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ ജഡ്ജിയാണ് സൂര്യകാന്ത്. സീനിയോറിട്ടിയില്ലെന്ന് പറഞ്ഞാണ് കെഎം ജോസഫിന്റെ സുപ്രീകോടതിയിലെ ജഡ്ജി പദവിക്ക് കേന്ദ്രം തടസ്സം നിൽക്കുന്നത്. എന്നാൽ ഇത് ശരിയല്ലെന്നാണ് പൊതുവേയുള്ള വിമർശനം.
ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്നു സുര്യകാന്തിനെ ഹൈക്കോടതി ജഡ്ജിയാക്കണമെന്നും ജനുവരി 10നാണ് കോളീജിയം ശുപാർശ ചെയ്തത്. ഇതിന് ശേഷമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരെ വിമർശനവുമായി ജസ്റ്റീസ് ചമലേശ്വറും കൂട്ടരും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ഈ പ്രതിസന്ധി ഒരു വിധത്തിലാണ് ജ്യൂഡീഷറി പരിഹരിച്ചത്. ഇതിനൊപ്പമാണ് കോളീജിയും ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കുന്നില്ലെന്ന വസ്തുതയും എത്തുന്നത്. ഇത് പ്രതിസന്ധി അതിരൂക്ഷമാക്കും.
ജസ്റ്റിസ് കെ.എം ജോസഫിനെ ആന്ധ്രാപ്രദേശ് , തെലുങ്കാന ചീഫ് ജസ്റ്റിസായി നിയമിക്കാൻ നേരത്തേ ശുപാർശയുണ്ടായിരുന്നെങ്കിലും കേന്ദ്രസർക്കാർ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, കെ.എം ജോസഫിനെ ഒഴിവാക്കി കൊളീജിയം അഞ്ച് ജഡ്ജിമാരുടെ ശുപാർശ നടത്തിയതിനെതിരെ ജസ്റ്റിസ് ജെ.ചെലമേശ്വർ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ജുഡീഷ്യറി നേരിടുന്ന പ്രതിസന്ധിയായി ഇതിനെ വിലയിരുത്തുകയും ചെയ്തിരുന്നു.
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതിയിലേക്ക് നിയമിച്ചുകൊണ്ടുള്ള ശിപാർശയിൽ കേന്ദ്ര സർക്കാർ അടയിരിക്കരുത് എന്നാണ് പൊതുവേയുള്ള വികാരം. ''ആർജവം, സത്യസന്ധത, നിയമത്തെക്കുറിച്ചും ജുഡീഷ്യറി എങ്ങനെ സ്വതന്ത്രമായി പ്രവർത്തിക്കണം എന്നതിനെക്കുറിച്ചുള്ള ഗ്രാഹ്യം തുടങ്ങിയ കാര്യങ്ങൾകൊണ്ട് അറിയപ്പെടുന്നയാളാണ് ജസ്റ്റിസ് കെ.എം ജോസഫ്. ഒരാൾക്ക് ഇത്തരം ഗുണങ്ങൾ ഉണ്ട് എന്നത് അദ്ദേഹത്തെ ജഡ്ജിയായി നിയമിക്കുന്നതിന് ഒരു തടസമായി വരരുതെന്ന പ്രമേയം പോലും കേരളാ ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷൻ പാസാക്കിയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ശിപാർശ ചെയ്തത്. എന്നാൽ കേന്ദ്ര നിയമ മന്ത്രാലയം ഇത് ഉടനടി തിരിച്ചയച്ചു. അതിന്റെ കാരണമായി മിക്കവർക്കും തോന്നിയത്, 2016ൽ ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള മോദി സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയത് ജസ്റ്റിസ് ജോസഫായിരുന്നു എന്നതാണ്. തുടർന്ന് 2016 മേയിൽ കൊളീജിയം ജസ്റ്റിസ് ജോസഫിനെ ആന്ധ്ര-തെലങ്കാന ചീഫ് ജസ്റ്റിസായി ശിപാർശ ചെയ്തെങ്കിലും അത് നടപ്പായില്ല. ഇതിനു പിന്നാലെയാണ് കൊളീജിയം അദ്ദേഹത്തെ സുപ്രീം കോടതിയിലേക്ക് ഉയർത്തിയത്. ഇതാണ് കേന്ദ്രം തടയുന്നത്.
ജസ്റ്റിസ് അമിതാവ് റോയി വിരമിക്കുന്നതോടെ സുപ്രീം കോടതിയിൽ ഒഴിവു വരുന്ന ജഡ്ജിമാരുടെ എണ്ണം ഏഴാകും. അതായത് 31 ജഡ്ജിമാർ വേണ്ടിടത്ത് 24 പേർ മാത്രമേ ഉണ്ടാകൂ. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെടെ അഞ്ചു ജഡ്ജിമാർ കൂടി ഉടൻ സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്നുണ്ട്. ജസ്റ്റിസുമാരായ ജെ ചെലശ്വേർ,, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരും ഈ വർഷം വിരമിക്കുന്ന ജഡ്ജിമാരാണ്. കഴിഞ്ഞ കുറെ മാസങ്ങളായി ഏഴ് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാരുടെ ഒഴിവുകൾ നികത്തപ്പെട്ടിട്ടില്ല.
മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിലാഷാ കുമാരി വിരമിക്കുന്നത് വെള്ളിയാഴ്ചയാണെങ്കിൽ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് തരുൺ അഗർവാല വിരമിക്കുന്നത് മാർച്ചിലാണ്. അതായത്, ഇവരെയൊക്കെ ചീഫ് ജസ്റ്റിസായി നിയമിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർക്ക് വിരമിക്കേണ്ടി വന്നു എന്നത് നമ്മുടെ ഹൈക്കോടതികളിൽ നടക്കുന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തന്നെയാണ് കാണിക്കുന്നത്.ഇവർക്കു പുറെമ 2018-ൽ ആറ് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാർ കൂടി വിരമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോളീജിയം തീരുമാനം കേന്ദ്ര സർക്കാർ നടപ്പാക്കത്തത് വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിക്കും.

