കുവൈറ്റ് സിറ്റി : ലോകപരിസ്ഥിതിദിനം അനുബന്ധിച്ച് സെന്റർ ഇന്ത്യ സ്റ്റഡീസ് (സിഐഎസ്.) പ്രഗതി എന്നപേരിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. സിഐഎസ്. പ്രസിഡന്റ് മഹാദേവൻ അയ്യർ സ്വഗതം പറഞ്ഞ ചടങ്ങിൽ കുവൈറ്റ് മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി & വാട്ടർ കൺസൾട്ടന്റ് പി.സി. ജോർജ്ജ് മുഖ്യാതിഥിയായി പ്രഗതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ദ്വാകർ (അമ്മകുവൈറ്റ്), ഷേണായ് (കെ.എൻ.പി.സി. എഞ്ചിനീയർ), സുരേഷ് ശിവദാസൻ എന്നിവർ വിഷയത്തിൽ വിശദമായി സംസാരിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പറഞ്ഞവർക്കായി തുളസിതൈക്കൾ സമ്മാനമായി വിതരണം ചെയ്തു. പ്രശസ്ത ചിത്രകാരൻ സുനിൽപൂക്കോടിന്റെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം നടന്നു.

സിഐഎസ്. ജനറൽ സെക്രട്ടറി ശ്രീജിത്ത് ചടങ്ങിൽ നന്ദി അറിയിച്ചു.