- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
അടുത്ത 25 വർഷത്തെ വികസന രേഖയാണ് ബജറ്റെന്ന് കേന്ദ്ര ധനമന്ത്രി; രാജ്യം 9.2 ശതമാനം വളർച്ച കൈവരിക്കും; ഇന്ത്യയുടൈ വളർച്ച മറ്റുരാജ്യങ്ങളുടേതിനേക്കാൾ മികച്ചത്; അഞ്ച് നദികളെ ബന്ധിപ്പിക്കാനായി പുതിയ നദീസംയോജന പദ്ധതി; തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തി നിർമ്മല സീതാരാമൻ
ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം പാർലമെന്റിൽ തുടങ്ങി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധി പരാമർശിച്ചു കൊണ്ടാണ് നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗം തുടങ്ങിയത്. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുമെന്ന് മന്ത്രി പറഞ്ഞു.
അടുത്ത 25 വർഷത്തെ വികസന രേഖയാണ് ബജറ്റെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. രാജ്യം 9.2 ശതമാനം വളർച്ച കൈവരിക്കും. എല്ലാവർക്കും പാർപ്പിടവും വെള്ളവും മുഖ്യലക്ഷ്യമെന്നും അവർ പറഞ്ഞു. ഇന്ത്യയുടൈ വളർച്ച മറ്റുരാജ്യങ്ങളുടേതിനേക്കാൾ മികച്ചതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ ബജറ്റിൽ ആത്മനിർഭർ ഭാരതിന് മുഖ്യ പരിഗണനയെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ ധനമന്ത്രി പ്രഖ്യാപിച്ചു. 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ നിർമ്മിക്കും. ദേശീയ പാതകൾ 25000 കി.മീ ആക്കി ഉയർത്തും. എൽഐസി ഐപിഒ ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
ബജറ്റിൽ നാല് കാര്യൾക്കാണ് ഊന്നൽ നൽകുന്നതെന്നും നിർമ്മല വ്യക്തമാക്കി. 1- പി എം ഗതിശക്തി പദ്ധതി, 2- എല്ലാവരുടെയും വികസനം, 3- ഉൽപ്പാദന വികസനം, 4- നിക്ഷേപ പ്രോത്സാഹനം എന്നിവയാണ് ഈ നാലു കാര്യങ്ങൾ.
ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ:
തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക
ജൈവ കൃഷിക്കായി പ്രത്യേകം പദ്ധതി
അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പുതിയ നദീജല സംയോജന പദ്ധതി
2500 കിലോമീറ്റർ ലോകനിലവാരമുള്ള പാതകൾ നിർമ്മിക്കും.
ചെറുകിട, ഇടത്തരം മേഖലഖൾക്കായി രണ്ട് ലക്ഷം കോടി
കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങുവിലക്കായി 2.7 ലക്ഷം കോടി
എൽഐസി സ്വകാര്യവൽക്കരണം ഉടൻ
യുവാക്കൾ, സ്ത്രീകൾ,കർഷകർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ലക്ഷ്യം
കർഷകർക്കായി കിസാൻ ഡ്രോണുകൾ
വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കും
കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കും
മലയോര ഗതാഗതത്തിന് പുതിയ പദ്ധതി
മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ട്രയിനുകൾ
2000 കിലോമീറ്റർ റെയിൽവേ ശൃംഖല വർദ്ധിപ്പിക്കും
അടുത്തവർഷം 80 ലക്ഷം വീടുകൾ പൂർത്തിയാക്കും
ഇ പാസ്‌പോർട്ട് ഏർപ്പെടുത്തും
ഓൺലൈൻ വിദ്യാഭ്യാസത്തിന് പരിഗണന
പിഎംഇ വിദ്യയിൽ 150 പ്രാദേശികചാനലുകൾ
ഡിജിറ്റൽ സർവകലാശാല തുടങ്ങും
കടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് 1500 കോടി
മറുനാടന് ഡെസ്ക്