ന്യൂഡൽഹി: ആത്മനിർഭർ ഭാരതിനും മേക്ക് ഇൻ ഇന്ത്യക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രക്യാപിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് വമ്പൻ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആയുധ ഇറക്കുമതി കുറയ്ക്കുമെന്നു മന്ത്രി പറഞ്ഞു. പ്രതിരോധ ബഡ്ജറ്റിന്റെ 68 ശതമാനം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്കു വേണ്ടി മാറ്റിവയ്ക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. വില കൂടുന്നതും വില കുറയുന്നതുമായ സാധനങ്ങളെക്കുറിച്ചും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.

രത്നങ്ങൾക്കും കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകൾക്കും കസ്റ്റംസ് തീരുവ അഞ്ചുശതമാനമാക്കി കുറച്ചതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരിക്കുന്നത്. ഇ- കൊമേഴ്സിലൂടെ ആഭരണ കയറ്റുമതി ഉയർത്തുന്നതിനായി ഈ വർഷം ജൂൺ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. ഇലക്ട്രോണിക്സ് പാർട്സുകൾക്കും കസ്റ്റംസ് തീരുവയിൽ ഇളവ് അനുവദിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി കൂട്ടിച്ചേർത്തു.

വില കൂടുന്നവ

ഇമിറ്റേഷൻ ആഭരണങ്ങൾ
സോഡിയം സയനൈഡ്
കുടകൾ
ഇറക്കുമതി ചെയ്യുന്ന നിർമ്മാണ വസ്തുക്കൾക്കും

വില കുറയുന്നവ

വജ്രം
രത്നം
മൊബൈൽ ഫോൺ
പെട്രോളിയം സംസ്‌കരണത്തിനുള്ള രാസവസ്തുക്കൾ
സ്റ്റെയിൻലെസ് സ്റ്റീൽ
അലോയ് സ്റ്റീൽ
തുണിത്തരങ്ങൾ

ദേശീയ പാതകൾ 25 കിലോ മീറ്റർ കൂടി വർധിപ്പിക്കും. കാർഷികോൽപ്പന്ന സംഭരണത്തിനായി 2.73 ലക്ഷം കോടി മാറ്റി വെക്കും. പ്രധാനമന്ത്രി ഗതിശക്തി മിഷൻ, സമസ്ത മേഖലകളിലും വികസനം, ഉത്പാദന ക്ഷമത വർധിപ്പിക്കൽ, നിക്ഷേപ വർധന എന്നീ നാല് മേഖലകളിൽ ഊന്നൽ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിച്ചത്.

ഇത്തവണ ഭവനപദ്ധതികൾക്ക് ബജറ്റിൽ ഊന്നൽ നൽകുന്നതരത്തിലാണ് ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. പിഎം ആവാസ് യോജനയ്ക്ക് 48,000 കോടി രൂപയാണ് അനുവദിച്ചത്. 2023ന് മുൻപ് 18 ലക്ഷം പേർക്ക് വീട് നിർമ്മിച്ചു നൽകുമെന്നാണ് പ്രഖ്യാപനം. 3.8 കോടി വീടുകളിലേക്കു കുടിവെള്ളമെത്തിക്കാൻ 60,000 കോടി നീക്കിവച്ചു.പിഎം ഗതിശക്തി എന്ന പേരിൽ റോഡ്, വിമാനത്താവളം, റെയിൽവേ, തുറമുഖങ്ങൾ അടക്കം 7 ഗതാഗത മേഖലകളിൽ ദ്രുതവികസനം ലക്ഷ്യമിടുന്ന പദ്ധതികൾക്കും ധനമന്ത്രി ചൂണ്ടിക്കാട്ടി.

202223 ൽ 25,000 കിലോമീറ്റർ എക്സ്പ്രസ് വേകൾ നിർമ്മിക്കാണ് നീക്കം. ചരക്കു നീക്കങ്ങൾ ഏകോപിപ്പിക്കാൻ റയിൽവേയിൽ പ്രത്യേക പദ്ധതി. കാർഷിക ഉൽപന്ന നീക്കത്തിന് ഒരു സ്റ്റേഷൻ, ഒരു ഉൽപന്നം എന്ന പദ്ധതി നടപ്പിലാക്കും. 100 മൾട്ടി മോഡൽ കാർഗോ ടെർമിനലുകൾ, മലയോര റോഡ് വികസനത്തിന് പർവത് മാല പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.