ഴിഞ്ഞ ഒരു വർഷമായി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് കൗൺസിൽ ഏർപ്പെടുത്തിയിരുന്ന പാർക്കിങ് ഫീസ് ഇളവ് നിർത്തലാക്കുന്നു. ജൂൺ 1 മുതൽ പാർക്കിങ് ഫീസ് പഴയരീതിയിൽ ഈടാക്കി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ, സിബിഡിയിൽ പാർക്കിങ് നടത്തുന്നവർക്ക് മുൻവർഷത്തെ അപേക്ഷിച്ച് 70,000 ഡോളർ കുറവാണ് മീറ്റർ ഫീസ് നൽകിയത്.

കോവിഡ് -19 ലോക്ക്ഡൗണിനെത്തുടർന്ന് കൂടുതൽ ആളുകളെ സിബിഡിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ പാർക്കിങ് ഫീസ് ഒരു മണിക്കൂറിന് 1 ഡോളറായിട്ടാണ് കുറച്ചിരുന്നത്.ലോക്ക്ഡൗണിൽ നിന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെത്തുടർന്ന്, സിബിഡിയിലേക്ക് ആളുകളെ തിരികെ എത്തിക്കുന്നതിനും പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു മാർഗമായാണ് കൗൺസിൽ ഇതിനെ കണ്ടിരുന്നത്,.

എന്നാൽ എല്ലാ പാർക്കിങ് നിരക്കുകളും രണ്ടാഴ്ചയ്ക്കുള്ളിൽ പഴയപടിയാകും. ഇതോടെ ജൂൺ ഒന്ന് മുതൽ സൈഡ് സ്ട്രീറ്റ് പാർക്കിങ്‌ന് മണിക്കൂറിന് 1.50 ഡോളറായും ഗ്ലാഡ്സ്റ്റോൺ റോഡിൽ മണിക്കൂറിന് 2 ഡോളറും നിരക്ക് ഈടാക്കും.