- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രക്തസാക്ഷി ദിനത്തിൽ 11 മണിമുതൽ രണ്ടു മിനിറ്റ് നേരം രാജ്യം മൗനം ആചരിക്കണം; ജോലികൾ നിർത്തിവെയ്ക്കണം; സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം
ന്യൂഡൽഹി: രക്തസാക്ഷിദിനമായ ജനുവരി 30ന് രണ്ടുമിനിറ്റ് രാജ്യം മുഴുവൻ മൗനം ആചരിക്കണമെന്ന് കേന്ദ്രസർക്കാർ. രാവിലെ 11 മണി മുതൽ രണ്ടു മിനിറ്റ് നേരം മൗനം ആചരിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കത്തയച്ചു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ സ്മരിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ്.
മൗനാചരണത്തിന്റെ ഭാഗമായി രണ്ടു മിനിറ്റ് നേരം ജോലികൾ നിർത്തിവെയ്ക്കണം. ചലിക്കാതെ രണ്ടുമിനിറ്റ് നേരം മൗനം ആചരിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശത്തിൽ പറയുന്നത്. ഇത് എല്ലാ വർഷവും ആചരിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
സാധ്യമായ എല്ലായിടത്തും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായി സൈറൺ മുഴക്കണം. സൈറൺ കേൾക്കുന്ന സമയത്ത് തന്നെ ജനം എഴുന്നേറ്റ് നിന്ന് മൗനം ആചരിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. നിലവിൽ ചില ഓഫീസുകളിൽ മൗനാചരണം നടത്തിവരുന്നുണ്ട്.