- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: സ്പോർട്സ് അഥോറിറ്റി ഒഫ് ഇന്ത്യയുടെ കീഴിലുള്ള സെന്ററുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ എട്ടംഗ സമിതി. ആലപ്പുഴ സായി സെന്ററിൽ വിദ്യാർത്ഥിനി വിഷക്കായ കഴിച്ച് മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് കേന്ദ്ര കായിക മന്ത്രായലത്തിന്റെ തീരുമാനം. അശ്വനി നച്ചപ്പ ചെയർമാനായ സമിതിയിൽ പുല്ലേല ഗോപീചന്ദ്, ജസ്പാൽ സന്ധു
ന്യൂഡൽഹി: സ്പോർട്സ് അഥോറിറ്റി ഒഫ് ഇന്ത്യയുടെ കീഴിലുള്ള സെന്ററുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ എട്ടംഗ സമിതി. ആലപ്പുഴ സായി സെന്ററിൽ വിദ്യാർത്ഥിനി വിഷക്കായ കഴിച്ച് മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് കേന്ദ്ര കായിക മന്ത്രായലത്തിന്റെ തീരുമാനം.
അശ്വനി നച്ചപ്പ ചെയർമാനായ സമിതിയിൽ പുല്ലേല ഗോപീചന്ദ്, ജസ്പാൽ സന്ധു, മാലവ് ഷ്രോഫ്, ഭോഗേസ്വർ ബറുവ, കെ.പി.മോഹൻ, ബാൽദേവ് സിങ്, നീന പി.നായക് എന്നിവരാണ് അംഗങ്ങൾ. ഓരോ സംസ്ഥാനങ്ങളിലേയും സായി സെന്ററുകളിൽ സമിതി പരിശോധന നടത്തും. വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളും അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത കുറവുണ്ടോയെന്നും സമിതി പഠിക്കും. സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പിരിമുറക്കങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ടോയെന്നതും സമിതി അന്വേഷിക്കും. പരിശോധന നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് കായിക മന്ത്രാലയത്തിന്റെ നിർദ്ദേശം.