- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എ' പടം സംപ്രേഷണം ചെയ്ത ജയ് ഹിന്ദ് ചാനലിന് കേന്ദ്രത്തിന്റെ വിലക്ക്; കോൺഗ്രസ് ചാനലിന് വിലക്ക് ഏർപ്പെടുത്തിയത് ഒരു ദിവസത്തേക്ക്
ന്യൂഡൽഹി: എ സർട്ടിഫിക്കറ്റുള്ള സിനിമ പ്രദർശിപ്പിച്ച ജയ്ഹിന്ദ് ചാനലിന് കേന്ദ്ര സർക്കാരിന്റെ വിലക്ക്. ഒരു ദിവസത്തേക്കാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചാനലിന് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. ഇന്നലെ അർദ്ധരാത്രി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് വിലക്ക
ന്യൂഡൽഹി: എ സർട്ടിഫിക്കറ്റുള്ള സിനിമ പ്രദർശിപ്പിച്ച ജയ്ഹിന്ദ് ചാനലിന് കേന്ദ്ര സർക്കാരിന്റെ വിലക്ക്. ഒരു ദിവസത്തേക്കാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചാനലിന് കേന്ദ്രം വിലക്കേർപ്പെടുത്തിയത്.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. ഇന്നലെ അർദ്ധരാത്രി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് വിലക്ക്.
1952ലെ സിനിമാട്ടോഗ്രാഫ് നിയമത്തിലെ വകുപ്പ് 6(1) (എൻ), പൊതുപ്രദർശനം അനുവദിനം വിലക്കിയുള്ള റൂൾ 6(1)(ഒ) എന്നിവയുടെ ലംഘനമാണ് സിനിമ പ്രദർശിപ്പിച്ചതിലൂടെ ചാനൽ നടത്തിയതെന്ന് ചാനൽ സംപ്രേഷണം വിലക്കി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
2012 ഓഗസ്റ്റ് 27ന് രാത്രി 10 മണിക്കാണ് എ സർട്ടിഫിക്കേറ്റുള്ള 'ഹായ് ഹരിതേ' എന്ന സിനിമ ചാനൽ സംപ്രേഷണം ചെയ്തത്. സാങ്കേതിക തകരാർ കാരണം സംപ്രേഷണം നിർത്തിവെക്കുന്നുവെന്നായിരുന്നു ചാനൽ നൽകിയ വിശദീകരണം. എന്നാൽ, കേന്ദ്രസർക്കാരിന്റെ നിയരോധനമുള്ളതിനാൽ സംപ്രേഷണം നിർത്തിയെന്ന് ചാനൽ സേവന ദാതാക്കളുടെ വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കെപിസിസി അധ്യക്ഷനാണ് കെപിസിസിയുടെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദിന്റെ പ്രസിഡന്റ്. കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സനാണ് ചാനലിന്റെ മാനേജിങ് ഡയറക്ടർ. കെ പി മോഹനനാണ് ചാനൽ സിഇഒയും എഡിറ്ററും.