- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾ വാക്സീനേഷൻ തോത് വർധിപ്പിക്കണമെന്ന് വാക്സീനേഷൻ അവലോകനത്തിൽ കേന്ദ്രം നിർദ്ദേശിച്ചു. 12 സംസ്ഥാനങ്ങൾ മുൻഗണന പട്ടികയുടെ 60 ശതമാനം പേർക്ക് വാക്സിൻ നൽകിയതായും കേന്ദ്രം അറിയിച്ചു.
കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം പരിശോധനകളിൽ വരുത്തിയ കുറവെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. ടെസ്റ്റ് പൊസിറ്റിവിറ്റി ഉയരുന്നതിലും സംഘം വിശദീകരണം തേടിയിട്ടുണ്ട്. സമ്പർക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിൽ ആക്കുന്നതിലും കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്ര സംഘം നിർദ്ദേശം നൽകി. ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.
മറുനാടന് മലയാളി ബ്യൂറോ