- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി പാസ്‌പോർട്ട് എടുത്തവർക്ക് ജനനത്തീയതി തിരുത്താൻ കേന്ദ്രം സമയപരിധി നിർണയിക്കണമെന്നു ഹൈക്കോടതി; നിർദ്ദേശം തൃശൂർ സ്വദേശിയുടെ ഹർജി പരിഗണിക്കവെ
കൊച്ചി: പാസ്‌പോർട്ട് എടുത്തവർക്ക് ജനനത്തീയതി തിരുത്താൻ കേന്ദ്രം സമയപരിധി നിർണയിക്കണമെന്നു ഹൈക്കോടതി. സ്‌കൂൾ സർട്ടിഫിക്കറ്റും മറ്റു രേഖകളും അടിസ്ഥാനമാക്കി പാസ്‌പോർട്ട് എടുത്തവർക്ക് ജനനത്തീയതിയിലെ തെറ്റു തിരുത്താൻ നിശ്ചിത സമയ പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ അവസരമൊരുക്കണമെന്നാണു ഹൈക്കോടതി നിർദ്ദേശം. പാസ്‌പോർട്ടിലെ ജനനത്ത

കൊച്ചി: പാസ്‌പോർട്ട് എടുത്തവർക്ക് ജനനത്തീയതി തിരുത്താൻ കേന്ദ്രം സമയപരിധി നിർണയിക്കണമെന്നു ഹൈക്കോടതി. സ്‌കൂൾ സർട്ടിഫിക്കറ്റും മറ്റു രേഖകളും അടിസ്ഥാനമാക്കി പാസ്‌പോർട്ട് എടുത്തവർക്ക് ജനനത്തീയതിയിലെ തെറ്റു തിരുത്താൻ നിശ്ചിത സമയ പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ അവസരമൊരുക്കണമെന്നാണു ഹൈക്കോടതി നിർദ്ദേശം.
പാസ്‌പോർട്ടിലെ ജനനത്തീയതി തിരുത്താനുള്ള അപേക്ഷ തള്ളിയതിനെതിരെ തൃശൂർ അന്നമനട സ്വദേശി റിജോ ജോർജ് നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്.
പാസ്‌പോർട്ട് കൈപ്പറ്റി അഞ്ചു വർഷത്തിനു ശേഷം തെറ്റുകൾ തിരുത്താനുള്ള അപേക്ഷ നൽകിയാൽ പരിഗണിക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നയം. ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയിട്ടുമുണ്ട്.
ജനന മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റ് ഇതിനു നിർബന്ധമാക്കിയത് 1989 ജനുവരി 26 നുശേഷമാണ്. ഇതിനു മുമ്പ് സ്‌കൂൾ സർട്ടിഫിക്കറ്റും മറ്റും ആധാരമാക്കിയാണ് പലരും പാസ്‌പോർട്ട് എടുത്തിട്ടുള്ളത്. ഇങ്ങനെ മറ്റുരേഖകൾ ആധാരമാക്കിയവർക്ക് തെറ്റു തിരുത്താൻ കേന്ദ്ര സർക്കാർ ഒരവസരം നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹർജിക്കാരന്റെ സ്‌കൂൾ രേഖപ്രകാരമുള്ള ജനനത്തീയതിയാണ് പാസ്‌പോർട്ടിൽ കാണിച്ചിട്ടുള്ളത്. അടുത്തിടെ ആസ്‌ട്രേലിയയിലേക്ക് പോകുന്നതിന് ജനന സർട്ടിഫിക്കറ്റ് എടുത്തപ്പോഴാണ് പാസ്‌പോർട്ടിലെ ജനനത്തീയതി തെറ്റാണെന്ന് കണ്ടെത്തിയത്. തെറ്റു തിരുത്താൻ അപേക്ഷ നൽകിയെങ്കിലും റീജിയണൽ പാസ്‌പോർട്ട് ഓഫീസർ നിരസിച്ചു. ഇത്തരത്തിൽ ജനന സർട്ടിഫിക്കറ്റിലും പാസ്‌പോർട്ടിലും തീയതി വ്യത്യാസമുള്ളവർക്ക് സഹായകരമായ തരത്തിൽ ഒരു അവസരം കേന്ദ്ര സർക്കാർ ഒരുക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഹർജി ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

