തിരുവനന്തപുരം: കേന്ദ്രത്തിലെ എൻ.ഡി.എ ഗവൺമെന്റ് മൂന്നു വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് ഗവൺമെന്റിന്റെ സുപ്രധാന പദ്ധതികളും നേട്ടങ്ങളും ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി 'സബ്കാ സാത് സബ്കാ വികാസ് സമ്മേളനം'എന്ന പേരിൽ രാജ്യത്തുടനീളം വിപുലമായ ബഹുജന സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തൊട്ടാകെ 583 കേന്ദ്രങ്ങളിലാണ് സമ്മേളനം സംഘടിപ്പിക്കുക.

ഗവൺമെന്റിന്റെ മൂന്നുവർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രദർശനങ്ങൾ, ദൃശ്യ ശ്രാവ്യഅവതരണങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിവിധ പദ്ധതികളുടെ വിശദാംശങ്ങൾ വിവരിക്കുന്ന ക്ലാസുകൾ, വിവിധ ക്ഷേമ പദ്ധതികളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന സ്റ്റോളുകൾ എന്നിവയുണ്ടാകും. വ്യത്യസ്ഥക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ പങ്കെടുക്കുന്ന യോഗങ്ങളുംസംഘടിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ ഈ മാസം 13 മുതൽ 16 വരെ ഇടുക്കി, മലപ്പുറം, പത്തനംതിട്ട, വയനാട്എന്നിവിടങ്ങളിലായി സബ്കാ സാത് സബ്കാ വികാസ് സമ്മേളനങ്ങൾ നടക്കും. ജൂൺ 13 ന് തൊടുപുഴയിലെ ഉത്രം റീജൻസിയിലും ജൂൺ 14 ന് മലപ്പുറത്തെ എം.എസ്‌പി ഗ്രൗണ്ടിലും ജൂൺ 15 ന് പത്തനംതിട്ടയിലും ജൂൺ 16 ന് വയനാട് കൽപ്പറ്റയിലെ ചന്ദ്രഗിര ിഓഡിറ്റോറിയത്തിലും സബ്കാ സാത് സബ്കാ വികാസ് സമ്മേളനങ്ങൾ നടക്കും. കേന്ദ്ര മന്ത്രിമാരും മുതിർന്ന പാർട്ടിനേതാക്കളും ഈ സമ്മേളനങ്ങളിൽ പങ്കെടുക്കും.