- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ ഭൗതിക ശരീരം കൊണ്ടുവരാനുള്ള പുതിയ വ്യവസ്ഥകൾ പിൻവലിക്കണം: ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: വിദേശത്തുവച്ച് മരിക്കുന്ന പ്രവാസികളുടെ ഭൗതിക ശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പുതുതായി ഏർപ്പെടുത്തിയ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുമ്പോൾ നിർദിഷ്ട വിമാനത്താവളത്തിൽ എത്തുന്നതിന് 48 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ മരണസർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയുടെ എൻഒസി, റദ്ദാക്കിയ പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിയുൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്ന പുതിയ വ്യസ്ഥ പ്രവാസികളോടുള്ള അവഹേളനമാണ്. നിലവിൽ മിക്ക വിദേശ രാജ്യങ്ങളിൽ നിന്നും 24 മണിക്കൂറിനുള്ളിൽ തന്നെ നാട്ടിലേക്ക് മൃതദേഹങ്ങൾ എത്തിക്കാനുള്ള സാഹചര്യമുണ്ട്. പുതിയ വ്യവസ്ഥ പ്രകാരം ഈ പ്രക്രിയ ദിവസങ്ങൾ വൈകിപ്പിക്കാൻ ഇടവരുത്തും. ചില രാജ്യങ്ങളിൽ നിന്ന് എംബാമിങ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വിമാന ടിക്കറ്റ് ഹാജരാക്കണം. ഇതെല്ലാം മരണമടഞ്ഞ പ്രവാസികളുടെ ഉറ്റവരെയും അവരെ അതാത് രാജ്യങ്ങളിൽ സഹായിക്കുന്ന പ്രവാസി ഇന്ത്യക്
തിരുവനന്തപുരം: വിദേശത്തുവച്ച് മരിക്കുന്ന പ്രവാസികളുടെ ഭൗതിക ശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പുതുതായി ഏർപ്പെടുത്തിയ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുമ്പോൾ നിർദിഷ്ട വിമാനത്താവളത്തിൽ എത്തുന്നതിന് 48 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ മരണസർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയുടെ എൻഒസി, റദ്ദാക്കിയ പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിയുൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്ന പുതിയ വ്യസ്ഥ പ്രവാസികളോടുള്ള അവഹേളനമാണ്.
നിലവിൽ മിക്ക വിദേശ രാജ്യങ്ങളിൽ നിന്നും 24 മണിക്കൂറിനുള്ളിൽ തന്നെ നാട്ടിലേക്ക് മൃതദേഹങ്ങൾ എത്തിക്കാനുള്ള സാഹചര്യമുണ്ട്. പുതിയ വ്യവസ്ഥ പ്രകാരം ഈ പ്രക്രിയ ദിവസങ്ങൾ വൈകിപ്പിക്കാൻ ഇടവരുത്തും. ചില രാജ്യങ്ങളിൽ നിന്ന് എംബാമിങ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വിമാന ടിക്കറ്റ് ഹാജരാക്കണം. ഇതെല്ലാം മരണമടഞ്ഞ പ്രവാസികളുടെ ഉറ്റവരെയും അവരെ അതാത് രാജ്യങ്ങളിൽ സഹായിക്കുന്ന പ്രവാസി ഇന്ത്യക്കാരായ സന്നദ്ധപ്രവർത്തകരെയും വട്ടം കറക്കും.
രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെ നട്ടെല്ലായ പ്രവാസികളെ മരിച്ചാലും വെറുതെ വിടില്ല എന്ന കേന്ദ്ര സർക്കാരിന്റെ സമീപനം അത്യന്തം അപലപനീയമാണ്. പുതിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വിദേശകാര്യ മന്ത്രാലയത്തിലും സിവിൽ ഏവിയേഷൻ വകുപ്പിനും നിവേദനം സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.