- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വിവരം മോഷ്ടിച്ചിട്ടുണ്ടോ? കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് പിന്നാലെ ഫേസ്‌ബുക്കിനോടും നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ; ഏപ്രിൽ 7 ന് മുമ്പ് വിശദീകരണം നൽകാൻ നോട്ടീസ്
ന്യൂഡൽഹി:കേംബ്രിഡ്ജ് അനലിറ്റിക്കയോട് ചോദിച്ചതിന് പിന്നാലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാർ ഫേസ്‌ബുക്കിനോടും വിശദീകരണം തേടി. ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കും വിധം വിവരങ്ങൾ ചോർന്നിട്ടുണ്ടോയെന്നാണ് ആരാഞ്ഞത്.കേന്ദ്ര ഐ.ടി മന്ത്രാലയമാണ് ഏപ്രിൽ 7 ന് മുമ്പ് വിശദീകരണം നൽകാൻ ഫേസബുക്കിനോട് ആവശ്യപ്പെട്ടത്. ഫേസ്‌ബുക്കിൽ നിനുള്ള വിവരചോർച്ചയിൽ കൂടുതൽ കാര്യങ്ങൾ അറിയേണ്ടത് അത്യാവശ്യമാണെന്നും, ഇതനിസരിച്ചാണ് അവർക്ക് നോട്ടീസ് അയച്ചതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ത്യൻ വോട്ടർമാരുടെ വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്കയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്നും അതുപയോഗിച്ച് ഏതെങ്കിലും ഏജൻസികൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നും മന്ത്രാലയം ഫേസ്‌ബുക്കിനോട് ചോദിച്ചു. നേരത്തെ കേംബ്രിജ് അനലിറ്റിക്കയോടും സർക്കാർ വിശദീകരണം തേടിയിരുന്നു. കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യയിലെ പ്രവർത്തനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ നോട്ടീസ് നൽകിയത്. തിരഞ്ഞെട
ന്യൂഡൽഹി:കേംബ്രിഡ്ജ് അനലിറ്റിക്കയോട് ചോദിച്ചതിന് പിന്നാലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാർ ഫേസ്‌ബുക്കിനോടും വിശദീകരണം തേടി. ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കും വിധം വിവരങ്ങൾ ചോർന്നിട്ടുണ്ടോയെന്നാണ് ആരാഞ്ഞത്.കേന്ദ്ര ഐ.ടി മന്ത്രാലയമാണ് ഏപ്രിൽ 7 ന് മുമ്പ് വിശദീകരണം നൽകാൻ ഫേസബുക്കിനോട് ആവശ്യപ്പെട്ടത്.
ഫേസ്‌ബുക്കിൽ നിനുള്ള വിവരചോർച്ചയിൽ കൂടുതൽ കാര്യങ്ങൾ അറിയേണ്ടത് അത്യാവശ്യമാണെന്നും, ഇതനിസരിച്ചാണ് അവർക്ക് നോട്ടീസ് അയച്ചതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഇന്ത്യൻ വോട്ടർമാരുടെ വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്കയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്നും അതുപയോഗിച്ച് ഏതെങ്കിലും ഏജൻസികൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നും മന്ത്രാലയം ഫേസ്‌ബുക്കിനോട് ചോദിച്ചു. നേരത്തെ കേംബ്രിജ് അനലിറ്റിക്കയോടും സർക്കാർ വിശദീകരണം തേടിയിരുന്നു.
കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യയിലെ പ്രവർത്തനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ നോട്ടീസ് നൽകിയത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച ആവശ്യങ്ങൾക്കായി ഇന്ത്യയിലെ പാർട്ടികൾക്ക് വിവരങ്ങൾ കൈമാറിയതായി കേംബ്രിജ് അനലിറ്റക്കയിലെ മുൻ ജീവനക്കാരനായ ക്രിസ്റ്റഫർ വൈലി വെളിപ്പെടുത്തിയിരുന്നു.
നേരത്തെ, ഇന്ത്യാക്കാരുടെ വിവരങ്ങൾ ചോർത്തയിയാൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് മുന്നറിയിപ്പ് നൽകിയിരുന്നു.ഐടി നിയമത്തിൽ വ്യക്തമായ വ്യവസ്ഥകൾ ഉണ്ടെന്നും, ആവശ്യമെങ്കിൽ മാർക് സക്കർബർഗിനെ വിളിച്ചുവരുത്താൻ വരെ മടിക്കില്ലെന്നും മന്ത്രി പറഞ്ഞു.