- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പത് മലയാളി പൊലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡൽ; ഉത്രവധക്കേസ് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ഹരിശങ്കറിനും ഡിവൈഎസ്പി അശോകനും പുരസ്‌ക്കാരം; രാമനാട്ടുകര സ്വർണ്ണക്കടത്തിലെ അടക്കം അന്വേഷണ മികവിന് മലപ്പുറം എസ്‌പി സുജിത് ദാസിനും മെഡൽ
തിരുവനന്തപുരം: ഒമ്പത് മലയാളി പൊലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡൽ. ഉത്രവധക്കേസ് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ഹരിശങ്കർ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർക്കും പുരസ്‌ക്കാരം ലഭിച്ചു. രാജ്യത്താകെ ഒട്ടാകെ 152 പേർക്കാണ് മെഡൽ ലഭിച്ചിരിക്കുന്നത്. കേരളത്തിൽ ഇവർ മൂന്നുപേരെ കൂടാതെ ഇസ്‌പെക്ടർമാരായ സിജു ബി കെ, സി അലവി, ഷിന്റോ കുര്യൻ എന്നിവർക്കും ഡിവൈഎസ്‌പിമാരായ വി വി ബെന്നി, പി വിക്രമൻ എന്നിവർക്കും പുരസ്‌ക്കാരം ലഭിച്ചു.
എൻഐഎയിൽ നിന്നും അഞ്ചും, സിബിഐയിൽ നിന്ന് 13 പേരും മെഡൽ നേടി. 28 വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 152 പൊലീസുകാർക്കാണ് മെഡലിന് അർഹരായത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേർ പട്ടികയിൽ ഇടം പിടിച്ചത്. 11 പേർ വീതം. ഉത്തർപ്രദേശിൽ നിന്ന് 10, രാജസ്ഥാനിൽ നിന്നും കേരളത്തിൽ നിന്നും 9 പേർ വീതം, തമിഴ്‌നാട്ടിൽ നിന്ന് 8, ബിഹാറിൽ നിന്ന് 7, ഡൽഹി, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് 6 പേർ വീതം, മറ്റ് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഒരോ ഉദ്യോഗസ്ഥർ വീതവും പട്ടികയിൽ ഇടം നേടി.
കുറ്റാന്വേഷണ വൈദഗ്ധ്യത്തിലെ നിലവാരം ഉയർത്തുക, പൊലീസ് ഉദ്യോഗസ്ഥരിലെ അത്തരം കഴിവുകൾ അംഗീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി 2018ലാണ് ഈ മെഡൽ ഏർപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ