ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രിക്ക് കോവിഡ്. റെയിൽവേ സഹമന്ത്രി സുരേഷ് അങ്കടിക്കാണ് കോവിഡ് ബാധ. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരോടും നിരീക്ഷണത്തിൽ പോകാനും രോഗലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ പരിശോധനയ്ക്ക് വിധേയമാകാനും മന്ത്രി ട്വിറ്ററിൽ അഭ്യർത്ഥിച്ചു. കർണാടകയിൽ നിന്നുള്ള ബിജെപി നേതാവാണ് സുരേഷ് അങ്കടി. ആഴ്ചകൾക്ക് മുൻപ് കോവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തി നേടിയിരുന്നു.