- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ഹഡ്കോയിലെ ഓഹരികളും വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ; 721 കോടി രൂപ ലക്ഷ്യമിട്ട് വിൽക്കുന്നത് 8 ശതമാനം ഓഹരികൾ
ന്യൂഡൽഹി: ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് കോർപറേഷനിലെ ഓഹരികളും വിൽക്കാൻ കേന്ദ്രസർക്കാർ ശ്രമം. പൊതുമേഖലാ സ്ഥാപനത്തിന്റെ 8 ശതമാനം ഓഹരിയാണ് വിൽക്കുന്നത്. ഇതിലൂടെ 721 കോടി രൂപ നേടാനാണ് ലക്ഷ്യമിടുന്നത്.
വിൽക്കാനുദ്ദേശിക്കുന്നതിൽ 5.5 ശതമാനം വരുന്ന 110 ദശലക്ഷം ഓഹരികൾ നോൺ റീടെയ്ൽ നിക്ഷേപകർക്കായിരിക്കും. ഇത് ചൊവ്വാഴ്ചയാണ് വിൽക്കുക. ബുധനാഴ്ച റീടെയ്ൽ സെക്ടറിലെ നിക്ഷേപകർക്ക് 2.5 ശതമാനം ഓഹരികൾ കൂടി വിൽക്കും.
തിങ്കളാഴ്ച ഓഹരി വിപണിയിലെ പ്രവർത്തനം അസാനിച്ചപ്പോഴുള്ളതിലും അഞ്ച് ശതമാനം കുറവ് വിലയ്ക്കാണ് ഓഹരികൾ വിൽക്കുന്നത്. ഒരു ഓഹരിക്ക് 45 രൂപയാണ് വില. വിൽപ്പന നടന്നാൽ പൊതുമേഖലാ സ്ഥാപനത്തിൽ കേന്ദ്രസർക്കാരിന്റെ ഓഹരി 81.81 ശതമാനമായി കുറയും.
മറുനാടന് മലയാളി ബ്യൂറോ
Next Story