കുവൈത്ത്: 'നാളെയുടെ വ്യക്തിത്വ വികാസത്തിന് രക്ഷിതാക്കളുടെ കടമ' എന്ന വിഷയത്തിൽ പഠന വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് അബ്ബാസിയിലെ സെൻട്രൽ സ്‌കൂളിൽ വച്ച് പഠന സെമിനാർ സംഘടിപ്പിച്ചു. സംഗമം സ്‌കൂൾ പ്രിൻസിപ്പൾ ഡോ. ശാന്ത മറിയ ജയിംസ് ഉദ്ഘാടനം ചെയ്തു.

സെൻട്രൽ സ്‌കൂൾ കൗൺസിലർ മാക്. ബി ജെറി, പ്രമുഖ വിദ്യാഭ്യാസ സ്‌പെഷ്യലിസ്റ്റ് മോളി ദിവ, സൈക്കോളജിസ്റ്റ് മിനി കുര്യൻ, ഒക്യുപ്പേഷൻ തെറാപിസ്റ്റുമാരായ ഫാസിൽ പുത്തനത്താണി, ഡോറ തോമസ്, ഫമീല ജനത് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

സ്‌കൂളുകളിൽ സാധാരണ കുട്ടികളുടെ കൂടെ അംഗല്യമുള്ള കുട്ടികളെയും പഠനത്തിന് അവസരം നൽകണമെന്നും സെൻട്രൽ സ്‌കൂളിൽ അതിനുള്ള സൗകര്യത്തിന് എല്ലാവിധ പിന്തുണയും പ്രിൻസിപ്പൾ നൽകിയതായും സെമിനാറിൽ സൂചിപ്പിച്ചു. രക്ഷിതാക്കളും അദ്ധ്യാപകരും അടക്കം നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.