- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രീയ വിദ്യാലയം: പ്രവേശന നടപടികൾ ഏപ്രിൽ ഒന്നുമുതൽ, അറിയേണ്ടതെല്ലാം
ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനത്തിനുള്ള നടപടിക്രമം പുറത്തുവിട്ട് കേന്ദ്രീയ വിദ്യാലയം. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് ആരംഭിക്കും. രണ്ടാം ക്ലാസ് മുതൽ മുകളിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ എട്ടുമുതൽ 15 വരെയാണ്.
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഏപ്രിൽ 19 വരെയാണ് അപേക്ഷ സ്വീകരിക്കുക. തെരഞ്ഞടുക്കപ്പെട്ട കുട്ടികളുടെ താത്കാലിക പട്ടിക ഏപ്രിൽ 23ന് പ്രസിദ്ധീകരിക്കും. പിന്നീടും സീറ്റുകൾ ഒഴിവ് വന്നാൽ ഏപ്രിൽ 30, മെയ് അഞ്ച് തീയതികളിൽ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടും മൂന്നും പട്ടിക പുറത്തുവിടും. കൂടുതൽ വിവരങ്ങൾക്ക് kvsonlineadmission.kvs.gov.in സന്ദർശിക്കുക.
മറുനാടന് മലയാളി ബ്യൂറോ
Next Story