കൊച്ചി: കേരളത്തിലെ കേന്ദ്ര സർവകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകുമെന്ന് കേന്ദ്ര സർക്കാർ. ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടത്തും.

സർവകലാശാലയ്ക്കു ഗുരുവിന്റെ പേരുനൽകുന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നതാണെന്നാണു കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന വിവരം. 2009ലെ പാർലമെന്റ് ആക്റ്റ് പ്രകാരമാണ് കേന്ദ്ര സർവകലാശാലക്ക് കേരളത്തിലെ കാസർഗോഡ് അനുമതി കിട്ടുന്നത്.

കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങൾക്കാണ് പുതിയ പാർലമെന്റ് ആക്റ്റ് പ്രകാരം കേന്ദ്രസർവകലാശാലയുടെ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുവാൻ അനുമതി കിട്ടിയത്. തുടർന്ന് 2013 നവംബറിൽ കാസർഗോഡ് ജില്ലയിലെ പെരിയയിൽ കേന്ദ്രസർവകലാശാലയുടെ ക്യാംപസ് പ്രവർത്തനം ആരംഭിച്ചു.