- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മ്യാന്മറിൽ നിന്നും അഭയാർത്ഥികൾ എത്തുന്നത് തടയണം; വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: മ്യാന്മറിൽ നിന്നും അഭയാർത്ഥികൾ എത്തുന്നത് തടയണമെന്ന് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. നാഗലാൻഡ്, മിസോറാം, മണിപ്പൂർ, അരുണാചൽ പ്രദേശ്, അസം റൈഫിൾസ് എന്നിവക്കാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത്. ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ മ്യാന്മറിൽ നിന്നെത്തിയവരെ കൈമാറണമെന്ന് ആവശ്യപ്പെട്ട് മിസോറാമിലെ ഉദ്യോഗസ്ഥർക്ക് മ്യാന്മർ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയവും നിർദ്ദേശം നൽകിയിരിക്കുന്നത്. മ്യാന്മറിൽ ഓങ് സാങ് സൂചി ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചതോടെയാണ് രാജ്യത്ത് കടുത്ത അസ്ഥിരതയുണ്ടായത്. പട്ടാള സൈനിക മേധാവി സീനിയർ ജനറൽ മിൻ ആങ് ലെയിങ്ങിന് അധികാരം കൈമാറുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ