- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലക്ഷ്യം സഹകരണത്തിലൂടെ അഭിവ്യദ്ധി; സഹകരണ മന്ത്രാലയം രൂപീകരിച്ച് കേന്ദ്രസർക്കാർ; രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് രൂപീകരിക്കുമെന്ന് സർക്കാർ
ന്യൂഡൽഹി: സഹകരണമേഖലയിൽ ചരിത്രപരമായ നീക്കവുമായി കേന്ദ്ര സർക്കാർ. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപീകരിച്ചു. 'സഹകരണത്തിലൂടെ അഭിവ്യദ്ധി' എന്ന ലക്ഷ്യം മുൻനിർത്തിയാണ് നരേന്ദ്ര മോദി സർക്കാരിന്റെ നീക്കം.
രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് രൂപീകരിക്കുമെന്ന് സർക്കാർ വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഹകരണ മേഖലയ്ക്ക് സാധാരണക്കാർക്കിടയിലേക്ക് കൂടുതൽ എത്തിച്ചേരാൻ സഹായിക്കുന്ന തരത്തിലുള്ള മാറ്റങ്ങളോടെയാണ് മന്താലായ രൂപീകരണമെന്നും കേന്ദ്രം വ്യക്തമാക്കി.
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന ഇന്ന് ഉണ്ടാകുമെന്നാണ് സൂചന.അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബംഗാൾ എംപിമാരായ ശാന്തനു ഠാക്കൂർ, നിസിത് പ്രമാണിക്, ജെഡിയു നേതാവ് ആർ.സി.പി.സിങ്. ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി എന്നിവർ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പാക്കിയിട്ടുണ്ട
മറുനാടന് മലയാളി ബ്യൂറോ