കൊച്ചി: അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 'സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ' കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി ഡോ. ഹർഷ് വർദ്ധൻ  ചൊവ്വാഴ്‌ച്ച അമ്യത ആശുപത്രിയിലെ ബി ബ്ലോക്ക് ഓഡിറ്റോറിയത്തിൽ വച്ച് രാജ്യത്തിനു സമർപ്പിക്കും. ഇതോടൊപ്പം കൈപ്പത്തിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ടീമിനേയും കൈകൾ ദാനം ചെയ്ത കുടുംബാംഗങ്ങളേയും ആദരിക്കുന്ന ചടങ്ങ് അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തും.

സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി ശിവകുമാർ, ചലച്ചിത്രതാരം പത്മശ്രീ മോഹൻലാൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തിനു മാതൃകയായി അവയവദാനം ചെയ്ത കുടുംബാംഗങ്ങളെ ചടങ്ങിൽ പത്മശ്രീ മോഹൻലാൽ ആദരിക്കും. അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാരംഗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമായി അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസ് മാറികഴിഞ്ഞു. കഴിഞ്ഞ 15 വർഷമായി അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസ് അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിവരുന്നു. കരൾ, വ്യക്ക മറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വലിയ പരിചയസമ്പത്ത് തന്നെയുണ്ട് അമ്യത ഇൻസ്റ്റിറ്റിയുട്ടിന്.
ഹ്യദയം, പാൻക്രിയാസ്, ചെറുകുടൽ എന്നി അവയവങ്ങളും അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മാറ്റിവച്ചിട്ടുണ്ട്. ഏഷ്യയിലെ ആദ്യത്തേയും രണ്ടാമത്തേയും കൈപ്പത്തിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഈ വർഷം അമ്യതയിൽ നടത്തിയിരുന്നു.

മൂന്നു വർഷം മുമ്പ് തീവണ്ടി അപകടത്തിൽ ഇരുകൈകളും നഷ്ടപ്പെട്ട 30 വയസ്സുള്ള മനുവിനാണ് ജനുവരി 12നു കൈപ്പത്തിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ രാജ്യത്ത് ആദ്യമായി നടത്തിയത്. ഇതിന്റെ വിജയത്തിനു ശേഷം, കുഴിബോംബ് സ്‌ഫോടനത്തിൽ ഇരുകൈകളും നഷ്ടപ്പെട്ട അഫ്ഘാൻ പൗരൻ അബ്ദുൾ റഹിമിനാണ് രണ്ടാമത്തെ കൈപ്പത്തിമാറ്റിവയ്ക്കൽ രാജ്യത്ത് നടത്തിയത്. ഈ രണ്ടു യുവാക്കളും ഇപ്പോൾ ദൈനംദിനപ്രവർത്തനങ്ങൾ സ്വയം നടത്തിവരുന്നു. സൗത്ത് ഈസ്റ്റ് ഏഷ്യയിൽ വച്ച് ആദ്യത്തേതും ത്വക്കിന്റെ നിറത്തിലുള്ള വ്യത്യാസം അനുസരിച്ച് ലോകത്തിൽ ആദ്യത്തേതും ആയിരുന്നു. 25 സർജന്മാർ, 10 അസെ്‌തെറ്റിസിസിറ്റ്‌സ്, ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻസ്, സോഷ്യൽ വർക്കേഴ്‌സ് എന്നിവരുൾപ്പെട്ട വലിയ ടീമിന്റെ ശ്രമഫലമായാണ് ഇതു നടത്തിയത്.
അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ,   പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ ചെയർമാനും, പ്രൊഫസറുമായ ഡോ:സുബ്രഹ്മണ്യഅയ്യർ, നെഫ്രോളജി വിഭാഗം മേധാവി ഡോ:ജോർജ്ജ് കുര്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു