- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധോലോക നായകൻ ദാവൂദിന്റെ മുംബൈയിലെ സ്വത്ത് കേന്ദ്രസർക്കാർ കണ്ടുകെട്ടുന്നു; ദംബർവാല ബിൽഡിംഗും ഷബ്‌നം ഗസ്റ്റ്ഹൗസും ഏറ്റെടുക്കാൻ അപ്പലേറ്റ് ട്രിബ്യൂണലിന്റെ അനുമതി; താമസക്കാരുടെ അപ്പീലുകൾ തള്ളി
ന്യൂഡൽഹി: മുംബൈ സ്‌ഫോടനങ്ങളിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അധോലോകത്തലവൻ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്ത് കേന്ദ്രസർക്കാർ ഉടൻ ഏറ്റെടുത്തേക്കും. മുംബൈയിലെ സ്വത്ത് ഏറ്റെടുക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ നടപടിക്കൾക്ക് ഇവയുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിഗണിച്ച ട്രിബ്യൂണൽ അനുമതി നൽകിയതോടെയാണ് സ്വത്ത് ഏറ്റെടുക്കാൻ സാഹചര്യമൊരുങ്ങുന്നത്. ദാവൂദിന്റെ യുഎഇയിലെ 15000 കോടി രൂപയുടെ സ്വത്ത് യുഎഇ ഭരണകൂടം കണ്ടുകെട്ടിയെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. നേരന്ദ്രമോദിയുടെ യുഎഇ സന്ദർശനവേളയിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വത്തു കണ്ടുകെട്ടിയതെന്നുമായിരുന്നു വാർത്ത. ഇക്കാര്യത്തിൽ പിന്നീട് സ്ഥിരീകരണം ഉണ്ടായില്ലെങ്കിലും ഇന്ത്യയിലെ സ്വത്ത് കണ്ടുകെട്ടാൻ ഇപ്പോൾ സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. അപ്പലേറ്റ് ട്രിബ്യൂണൽ ഫോർ ഫോർട്ടിഫൈഡ് പ്രോപ്പർട്ടി സ്മഗ്‌ളേഴ്‌സ് ആൻഡ് ഫോറിൻ എക്‌സ്‌ച്ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് നിയമപ്രകാരം സ്വത്തുക്കൾ ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിന് അനുമതി നൽകിയത്.

ന്യൂഡൽഹി: മുംബൈ സ്‌ഫോടനങ്ങളിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അധോലോകത്തലവൻ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്ത് കേന്ദ്രസർക്കാർ ഉടൻ ഏറ്റെടുത്തേക്കും. മുംബൈയിലെ സ്വത്ത് ഏറ്റെടുക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ നടപടിക്കൾക്ക് ഇവയുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിഗണിച്ച ട്രിബ്യൂണൽ അനുമതി നൽകിയതോടെയാണ് സ്വത്ത് ഏറ്റെടുക്കാൻ സാഹചര്യമൊരുങ്ങുന്നത്.
ദാവൂദിന്റെ യുഎഇയിലെ 15000 കോടി രൂപയുടെ സ്വത്ത് യുഎഇ ഭരണകൂടം കണ്ടുകെട്ടിയെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. നേരന്ദ്രമോദിയുടെ യുഎഇ സന്ദർശനവേളയിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വത്തു കണ്ടുകെട്ടിയതെന്നുമായിരുന്നു വാർത്ത. ഇക്കാര്യത്തിൽ പിന്നീട് സ്ഥിരീകരണം ഉണ്ടായില്ലെങ്കിലും ഇന്ത്യയിലെ സ്വത്ത് കണ്ടുകെട്ടാൻ ഇപ്പോൾ സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. അപ്പലേറ്റ് ട്രിബ്യൂണൽ ഫോർ ഫോർട്ടിഫൈഡ് പ്രോപ്പർട്ടി സ്മഗ്‌ളേഴ്‌സ് ആൻഡ് ഫോറിൻ എക്‌സ്‌ച്ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് നിയമപ്രകാരം സ്വത്തുക്കൾ ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിന് അനുമതി നൽകിയത്.
ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കഷ്‌കർ താമസിക്കുന്ന മുംബൈയിലെ ദംബർവാല കെട്ടിടവും ഷബ്‌നം ഗസ്റ്റ്ഹൗസും ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ രണ്ടു കെട്ടിടങ്ങളും നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 2002, 2005 വർഷങ്ങളിൽ സർക്കാർ കണ്ടുകെട്ടിയിരുന്നു. എന്നാൽ ഇതിനെതിരേ ഇവിടുത്തെ താമസക്കാർ നൽകിയ 27 അപ്പീലുകൾ നൽകിയതോടെ ഏറ്റെടുക്കൽ നടന്നില്ല. എന്നാൽ ഈ അപ്പീലുകൾ തള്ളിക്കൊണ്ടാണ് ട്രിബ്യൂണൽ കെട്ടിടങ്ങൾ ഏറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയത്.
കെട്ടിടം ദാവൂദിന്റെ അമ്മ അമിനാ ബീയുടെ പേരിലുള്ളതാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ നടപടിക്കെതിരേ ദാവൂദിന്റെ സഹോദരൻ 2015ൽ മുംബൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. കള്ളക്കടത്തു വഴിയും അനധികൃത ഇടപാടുകൾ വഴിയും സമ്പാദിച്ച പണം കൊണ്ടാണു കെട്ടിടം വാങ്ങിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി റിട്ട. ജസ്റ്റിസ് മന്മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള അപ്പലേറ്റ് ട്രിബ്യൂണൽ അപ്പീലുകൾ തള്ളിയത്.
ദാവൂദിന്റെ അമ്മയ്ക്ക് വാടക നൽകുന്നുണ്ടെന്നും ഏറെ നാളായി ഇവിടുത്തെ താമസക്കാരാണെന്നും പരാതിക്കാർ ബോധിപ്പിച്ചു. എന്നാൽ നിയമപരമായ മാർഗത്തിലൂടെയാണു കെട്ടിടം സ്വന്തമാക്കിയതെന്നുള്ളതിന്റെ രേഖകൾ ഹാജരാക്കാൻ ദാവൂദിന്റെ അമ്മയ്‌ക്കോ സഹോദരനോ കഴിഞ്ഞിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു.
ദാവൂദ് അനധിതകൃതമായി ആർജിച്ച പണം കൊണ്ടുവാങ്ങിയതിനാൽ കെട്ടിടം നിയമവിരുദ്ധമാണെന്നും ട്രിബ്യൂണൽ വ്യക്തമാക്കുന്നു. 2015ൽ ഇത്തരത്തിൽ ദാവൂദിന്റെ സ്വത്തുക്കൾ ഏറ്റെടുത്തു സർക്കാർ ലേലം ചെയ്തിരുന്നു. പത്തു രാജ്യങ്ങളിലായി കോടിക്കണക്കിനു രൂപയുടെ സ്വത്തുവകകളാണു ദാവൂദിന് സ്വന്തമായുള്ളത്.

