- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തലാഖ് അവസാനിപ്പിച്ചാൽ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ; മുസ്ലിം വിവാഹമോചനത്തിനുള്ള പുതിയ നിയമം മൂന്ന് മാസത്തിനുള്ളിലെന്ന് സുപ്രീംകോടതിയെ അറിയിച്ചു
ന്യൂഡൽഹി: മുത്തലാഖ് ഭരണഘടന് വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചാൽ മുസ്ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരാമെന്ന് കേന്ദ്രസർക്കാർ. മൂന്നു മാസത്തിനുള്ളിൽ പുതിയ നിയമം കൊണ്ടുവരാമെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയറിയിച്ചു. മുത്തലാഖ് കേസിൽ വാദം തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രാജ്യാന്തര ഉടമ്പടികളുമായി ഒത്തുപോകുന്നതല്ല മുത്തലാഖെന്നും മുസ്‌ലിം വ്യക്തിനിയമം ഭരണഘടനയുടെ കീഴിൽ വരുമോയെന്ന് പരിശോധിക്കണമെന്നുമാന്നാണ് കേന്ദ്രസർക്കാറിന്റെ നിലപാട്. പാക്കിസ്ഥാനും, അഫ്ഗാനിസ്ഥാനും അടക്കമുള്ള മുസ്ലിം രാജ്യങ്ങൾ ഇന്ത്യയിലെ മുത്തലാഖ് നിയമത്തെ അംഗീകരിക്കുന്നില്ലെന്നും മുകുൾ റോഹ്ത്ത്ഗി കോടതിയെ അറിയിച്ചു. തലാക്ക് എന്നു പറയുന്നത് തന്നെ സ്ത്രീകളുടെ സമത്വം ഇല്ലാതാക്കുന്നതാണ്. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നു. എല്ലാ തരം തലാഖുകളും ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയ

ന്യൂഡൽഹി: മുത്തലാഖ് ഭരണഘടന് വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചാൽ മുസ്ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരാമെന്ന് കേന്ദ്രസർക്കാർ. മൂന്നു മാസത്തിനുള്ളിൽ പുതിയ നിയമം കൊണ്ടുവരാമെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയറിയിച്ചു. മുത്തലാഖ് കേസിൽ വാദം തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി ഇക്കാര്യം വ്യക്തമാക്കിയത്.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രാജ്യാന്തര ഉടമ്പടികളുമായി ഒത്തുപോകുന്നതല്ല മുത്തലാഖെന്നും മുസ്‌ലിം വ്യക്തിനിയമം ഭരണഘടനയുടെ കീഴിൽ വരുമോയെന്ന് പരിശോധിക്കണമെന്നുമാന്നാണ് കേന്ദ്രസർക്കാറിന്റെ നിലപാട്. പാക്കിസ്ഥാനും, അഫ്ഗാനിസ്ഥാനും അടക്കമുള്ള മുസ്ലിം രാജ്യങ്ങൾ ഇന്ത്യയിലെ മുത്തലാഖ് നിയമത്തെ അംഗീകരിക്കുന്നില്ലെന്നും മുകുൾ റോഹ്ത്ത്ഗി കോടതിയെ അറിയിച്ചു.
തലാക്ക് എന്നു പറയുന്നത് തന്നെ സ്ത്രീകളുടെ സമത്വം ഇല്ലാതാക്കുന്നതാണ്. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നു. എല്ലാ തരം തലാഖുകളും ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മുത്തലാഖിനൊപ്പം ബഹുഭാര്യാത്വം, നിക്കാ ഹാലാല എന്നിവയുടെ ഭരണഘടനാ സാധുതകൂടി പരിഗണിക്കണമെന്ന് അറ്റോർണി ജനറൽ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല.
മുത്തലാഖുമായി ബന്ധപ്പെട്ട് തങ്ങൾ പുറപ്പെടുവിക്കുന്ന വിധി ബഹുഭാര്യാത്വത്തെയും, നിക്കാ ഹലാലയെയും സ്വാധാനിക്കുമെന്നും കോടതി നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെയാണ് മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ വാദം ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.

