- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നെറ്റ് ന്യൂട്രാലിറ്റി' ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ പോരാട്ടമായി മാറുന്നു; ട്രായിക്ക് ലഭിച്ച മെയിലുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു; ടെലിക്കോം കമ്പനികൾക്ക് അനുകൂലമായ നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാറും പിന്നോട്ട്
ന്യൂഡൽഹി: വാട്‌സ് ആപ്പും, സ്‌കൈപ്പും അടക്കം പ്രത്യേക സൈറ്റുകൾക്ക് അധികതുക ഈടാക്കാൻ ടെലികോം കമ്പനികൾ നടക്കുന്ന നീക്കത്തിന് ചൂട്ടു പിടിക്കുന്ന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള പോരാട്ടം സൈബർലോകം ഏറ്റെടുത്തതോടെ സൈബർ സ്വതന്ത്ര്യത്തിന് വേണ്ടി ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ പോര
ന്യൂഡൽഹി: വാട്‌സ് ആപ്പും, സ്‌കൈപ്പും അടക്കം പ്രത്യേക സൈറ്റുകൾക്ക് അധികതുക ഈടാക്കാൻ ടെലികോം കമ്പനികൾ നടക്കുന്ന നീക്കത്തിന് ചൂട്ടു പിടിക്കുന്ന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള പോരാട്ടം സൈബർലോകം ഏറ്റെടുത്തതോടെ സൈബർ സ്വതന്ത്ര്യത്തിന് വേണ്ടി ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ പോരാട്ടമായി ഇത് മാറുകയാണ്. ഓരോ മിനിറ്റിലും ഇക്കാര്യത്തിൽ എതിർപ്പറിയിച്ചുകൊണ്ടുള്ള ഇ മെയ്‌ലുകളാണ് ടെലികോം റെഗുലേറ്ററി അതോററ്ററിക്ക് (ട്രായി)ക്ക് ലഭിച്ചത്. നാല് ദിവസത്തിനുള്ളിൽ ട്രായിക്ക് ഒന്നര ലക്ഷം ഇ മെയ്‌ലുകൾ ലഭിച്ചെങ്കിൽ അത് ഇപ്പോൾ വീണ്ടും ശക്തമായതോടെ മൂന്ന് ലക്ഷം കവിഞ്ഞിട്ടുണ്ട്.
ഈമാസം 24 വരെ അഭിപ്രായം അറിയാക്കാനുള്ള അവസരമാണ് ട്രായ് നൽകിയിരുന്നത്. ട്രായി തന്നെയാണ് ഇത്തരത്തിൽ ഒരു സംവിധാനം നൽകുന്നത്. അടുത്തിടെയാണ് ഇന്റർനെറ്റ് സർവ്വീസുകളെ നിയന്ത്രിക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കുവാൻ ട്രായി തയ്യാറെടുക്കുകയായിരുന്നു. പൂർണ്ണമായും ഇന്റർനെറ്റ് സേവനദാതക്കളുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കുന്ന ഇത്തരം ഭേദഗതി നമ്മൾ ഏത് വെബ്‌സൈറ്റ് സന്ദർശിക്കുന്നു എന്ന് നോക്കി അതിനനുസരിച്ച് പണം ഈടാക്കാനുള്ള സേവന ദാതാക്കൾക്ക് സൗകര്യം ഒരുക്കുമെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
'നെറ്റ് ന്യൂട്രാലിറ്റി' എന്ന പേരിൽ തുടങ്ങിയ കാമ്പയിൽ സൈബർ ലോകം മുഴുവൻ ഏറ്റെടുത്തിട്ടുണ്ട്. ഫേസ്‌ബുക്ക് തുറന്നാലും, ഗൂഗിൾ തുറന്നാലും, ഒരു ചാർജ് എന്നതാണ് ക്യാംപെയിന്റെ അടിസ്ഥാനം. Savetheinternet.in എന്ന സൈറ്റ് വഴിയാണ് കൂടുതൽ മെയിലുകൾ എത്തിയത്. നേരത്തെ സൈബർ കോമിക് ഗ്രൂപ്പായ ആൾ ഇന്ത്യ ബക്ച്യൂത് (എഐബി) ഇന്റർനെറ്റ് സംരക്ഷണത്തിനായി ഒരു വീഡിയോ തയ്യാറാക്കിയത് വൈറലായി മാറിയിട്ടുണ്ട്.
സൈബർസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിൽ ബോളിവുഡും ഇതിനോടകം ഒത്തുചേർന്നിട്ടുണ്ട്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും എഐബി തയ്യാറാക്കിയ വീഡിയോ ട്വീറ്റ് ചെയ്ത് ഈ സൈബർ പോരാട്ടത്തിൽ പങ്കാളിയായി. ഹർഹാൻ അക്തറിനെ പോലുള്ളവരും നെറ്റ് ന്യൂട്രാലിറ്റിക്ക് പിന്തുണ അർപ്പിച്ച് ട്വീറ്റ് ചെയ്തു. ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖം ട്വിറ്ററിലൂടെ തന്റെ പ്രതിഷേധം അറിയിച്ചു. സോനാക്ഷി സിൻഹയും ഈ സൈബർ പോരാട്ടത്തിന്റെ ഭാഗമായി.
അതേസമയം സൈബർ ലോകത്ത് പ്രതിഷേധം ഇരുമ്പുന്നതിന്റെ പ്രതികരണങ്ങൾ ഭരണത തലത്തിലുമുണ്ടായി. നെറ്റ് ന്യൂട്രാലിറ്റിക്ക് അനുകൂലമായ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുമെന്ന സൂചനയാണ് ടെലികോം ഐടി മന്ത്രി രവിശങ്കർ പ്രസാദ് നടത്തിയത്. ഗ്രാമങ്ങളിൽ പോലും വൈഫൈ സംവിധാനം എത്തിക്കാനുള്ള ശ്രമത്തിലാണ് മോദി സർക്കാർ. അതുകൊണ്ട് ഇന്റർനെറ്റിന്റെ കാര്യത്തിൽ നിയന്ത്രണം കൊണ്ടുവന്നാൽ അത് ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് പ്രത്യേകം സൈറ്റുകൾക്ക് പണം നൽകണെന്ന ആവശ്യത്തെ അംഗീകരിക്കാൻ ഇടയില്ലെന്നാണ് അറിയുന്നത്.
ഇന്റർനെറ്റ് എന്നത് മനുഷ്യന്റെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിൽ ഒന്നാണെന്നും അതുകൊണ്ട് സാധാരണക്കാരന് വിവേചനപൂർവ്വം വിതരണം ചെയ്യേണ്ടതല്ലെന്നുമാണ് രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ ട്രായിക്ക് സ്വതന്ത്രമായി തീരുമാനം കൈകൊള്ളാൻ സാധിക്കും. എങ്കിലും ഇക്കാര്യത്തിൽ ട്രായിക്ക് സർക്കാർ തന്നെയാകും അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സൈബർ ലോകത്തിന് കൂടുതൽ ആവേശം നൽകിയിട്ടുണ്ട്. എന്നാൽ, മന്ത്രിയുടെ വാക്കുകളിൽ വിശ്വസിച്ച് നിൽക്കാതെ ഇന്റർനെറ്റ് സമത്വത്തിന് വേണ്ടി ഇ മെയ്‌ലുകൾ കൂടുതൽ ഊർ്ജ്ജിതമായി അയക്ക്കുകയാണ് ചെയ്യുന്നത്.
#savetheinternet , #NetNeturaltiyInIndia എന്നീ ഹാഷ് ടാഗുകളിലാണ് ഇന്റർനെറ്റ് സമത്വം സംരക്ഷിക്കാൻ വേണ്ടിയുള്ള കാമ്പയിൻ ശക്തമായിരിക്കുന്നത്. ട്രായ് നീക്കം തടയാൻ വേണ്ടത് ഒരു സൈബർ വിപ്ലവമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി ട്രായി ജനങ്ങളിൽനിന്ന് ചില അഭിപ്രായങ്ങൾ ആരാഞ്ഞിട്ടുണ്ട്. ട്രായി കൺസൽട്ടേഷൻ വെബ്‌സൈറ്റിൽ 113 മുതൽ 116 വരെയുള്ള പേജുകളിലാണ് അഭിപ്രായമാരാഞ്ഞിരിക്കുന്നത്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം advqost@rai.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ഈമാസം 24ന് മുൻപ് അയച്ചു കൊടുക്കുകയാണ് വേണ്ടത്. മടിച്ചു നിർക്കാതെ ഈ കാമ്പയിനിന്റെ ഭാഗമാകുകയാണ് വേണ്ടത്.
വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ- എഡിറ്റർ.