- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിത്തിരക്കിലും ജീവിതപ്രാരാബ്ധങ്ങളിലും പെട്ട് ആശിച്ച പോലെ പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കേണ്ട; ഏതു പ്രായത്തിലും കുറഞ്ഞ ചെലവിൽ ഉന്നത പഠനം നടത്താൻ നിങ്ങളെ കേന്ദ്ര സർക്കാർ സഹായിക്കും; 'സ്വയം' പഠിക്കാൻ മാനവവിഭവശേഷി വകുപ്പിന്റെ പോർട്ടൽ
തൊഴിൽ നേടാൻ ഔപചാരിക വിദ്യാഭ്യാസം ഒരവശ്യ ഘടകമാണല്ലോ എന്നാൽ സാമ്പത്തിക പരാധീനത പോലെ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടോ അല്ലെങ്കിൽ അക്കാലത്തെ താൽപര്യക്കുറവ് മൂലമോ പഠനം തുടരാൻ കഴിയാതിരുന്നവർക്ക് പഠനം തുടരാനോ അല്ലെങ്കിൽ പുതുതായി പഠനം ആരംഭിക്കാനോ ഉള്ള അവസരമൊരുക്കുകയാണ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ്. ഇത്തരത്തിൽ പഠനാവസരം ഒരുക്കുന്നത്തിനായി ഈ വകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്വയം (swayam). എവിടെയിരുന്നു കൊണ്ടും എപ്പോൾ വേണമെങ്കിലും പഠന പ്രക്രിയയുടെ ഭാഗമാകുക, പഠനം രസകരവും എളുപ്പത്തിലുമാക്കുക, സ്മാർട്ട് എജ്യൂക്കേഷനിലേക്ക് രാജ്യത്തെ കൈപിടിച്ചുയർത്തുക, പ്രായ ഭേദമന്യേ ഫലവത്തായ വിദ്യാഭ്യാസം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. പ്രധാനമായും ആൾ ഇന്ത്യ കൗഇൻസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷനുമായി(എ .ഐ .സി.ടി.ഇ ) സഹകരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ എൻ.സി.ഇ.ആർ.ടി, എൻ.ഐ .ഒ.എസ്, ഇഗ്‌നോ, ഐഐഎം ബാംഗ്ലൂർ, എൻ.പി ടെൽ എന്നിവർ പങ്കാളികളായുണ്ട്.
തൊഴിൽ നേടാൻ ഔപചാരിക വിദ്യാഭ്യാസം ഒരവശ്യ ഘടകമാണല്ലോ എന്നാൽ സാമ്പത്തിക പരാധീനത പോലെ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടോ അല്ലെങ്കിൽ അക്കാലത്തെ താൽപര്യക്കുറവ് മൂലമോ പഠനം തുടരാൻ കഴിയാതിരുന്നവർക്ക് പഠനം തുടരാനോ അല്ലെങ്കിൽ പുതുതായി പഠനം ആരംഭിക്കാനോ ഉള്ള അവസരമൊരുക്കുകയാണ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ്. ഇത്തരത്തിൽ പഠനാവസരം ഒരുക്കുന്നത്തിനായി ഈ വകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്വയം (swayam).
എവിടെയിരുന്നു കൊണ്ടും എപ്പോൾ വേണമെങ്കിലും പഠന പ്രക്രിയയുടെ ഭാഗമാകുക, പഠനം രസകരവും എളുപ്പത്തിലുമാക്കുക, സ്മാർട്ട് എജ്യൂക്കേഷനിലേക്ക് രാജ്യത്തെ കൈപിടിച്ചുയർത്തുക, പ്രായ ഭേദമന്യേ ഫലവത്തായ വിദ്യാഭ്യാസം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. പ്രധാനമായും ആൾ ഇന്ത്യ കൗഇൻസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷനുമായി(എ .ഐ .സി.ടി.ഇ ) സഹകരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ എൻ.സി.ഇ.ആർ.ടി, എൻ.ഐ .ഒ.എസ്, ഇഗ്‌നോ, ഐഐഎം ബാംഗ്ലൂർ, എൻ.പി ടെൽ എന്നിവർ പങ്കാളികളായുണ്ട്.
എന്താണ് സ്വയം?
ഒൻപതാം ക്‌ളാസ് മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ്തലം വരെ 14 വയസ്സ് തികഞ്ഞ ആർക്കും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാനാവുന്ന തരത്തിൽ വിവിധ കോഴ്‌സുകൾ ഹോസ്റ്റു ചെയ്തിരിക്കുന്ന (ഇന്റർനെറ്റിൽ വിവരങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്ന ) തദ്ദേശീയമായ വികസിപ്പിച്ച ഒരു ഐടി പ്ലാറ്റ്‌ഫോമാണ് സ്വയം (swayam).സ്‌കൂൾ വിദ്യാഭ്യാസം മുടങ്ങിപ്പോയവർക്കും, ബിരുദാനന്തര ബിരുദം നേടിയവർക്കും വരെ അനുയോജ്യമായ കോഴ്‌സുകൾ സ്വയം എന്ന പദ്ധതിയുടെ ഭാഗമായുണ്ട്. വിവിധ വിഭാഗങ്ങളിലായി 345 ൽ പരം കോഴ്‌സുകളാണ് നിലവിൽ സ്വയത്തിലൂടെ നടന്നു വരുന്നത്. ഓൺലൈനായി രാജ്യത്തിന്റെ ഏതുഭാഗത്ത് നിന്നും സൗജന്യമായി പഠിക്കാനാകും എന്നത് ഈ പദ്ധതിയെ കാലഘട്ടത്തിനു അനുയോജ്യമായി മാറ്റുന്നു. swayam.gov.in എന്ന പോർട്ടലിൽ നിന്നും ഈ പദ്ധതിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.
ആർക്കൊക്കെ പഠിക്കാം ?
ഇന്ത്യൻ പൗരനായ ഏതൊരു വ്യക്തിക്കും ഒൻപതാം ക്ലാസ് മുതൽ സൗജന്യമായി പഠനം തുടരുന്നതിനോ അല്ലെങ്കിൽ മറ്റു യോഗ്യതയുള്ളവർക്ക് അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കുന്നതിനോ സ്വയം സഹായിക്കും. നിലവിൽ സ്‌കൂളുകളിലോ മറ്റു സ്ഥാപനങ്ങളിലോ പഠിക്കുന്നവർക്ക് സ്വയത്തിന്റെ സഹായത്തോടെ പഠനം എളുപ്പമാക്കാം . ഒൻപതാം ക്ലാസ്സ് മുതൽ സ്വയത്തിലെ പഠന വിഭവങ്ങൾ റെഗുലർ പഠനത്തിന്റെ ഭാഗമായി നിലവിൽ രാജ്യത്തെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്ക് ഉപയോഗിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.
ഏതൊക്കെ കോഴ്‌സുകൾ
സ്‌കൂൾ തലത്തിൽ 21 കോഴ്‌സുകളും, ഡിപ്ലോമ തലത്തിൽ 4 കോഴ്‌സുകളും, അണ്ടർ ഗ്രാജ്യുവേറ്റ് തലത്തിൽ 137 കോഴ്‌സുകളും, പോസ്റ്റ് ഗ്രാജ്യുവേറ്റ് തലത്തിൽ 177 കോഴ്‌സുകളും സ്വയത്തിൽ നിന്നും പഠിക്കാം ഇവ കൂടാതെ 8 സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഇവിടെ ലഭ്യമാണ്. എല്ലാ കോഴ്‌സുകളും ഇന്ററാക്റ്റീവ് രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച അദ്ധ്യാപകർ തയ്യാറാക്കിയ പഠന വിഭവങ്ങളാണ് സ്വയത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. രാജ്യത്താകമാനമുള്ള ആയിരത്തിലധികം സ്‌പെഷ്യലൈസ്ഡ് അദ്ധ്യാപകർ വിവിധ കോഴ്‌സുകൾ തയ്യാറാക്കുന്നതിൽ ഈ പദ്ധതിയിൽ പങ്കുചേർന്നിയിട്ടുണ്ട്.
എങ്ങനെ സ്വയം പഠനമാരംഭിക്കാം?
പഠനത്തിന് സൗജന്യമായി രജിസ്റ്റർ ചെയ്യാൻ കഴിയും എന്നാൽ സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ള വിദ്യാർത്ഥികൾ ഒരു നിശ്ചിത തുക അടക്കേണ്ടി വരും; അത്തരത്തിൽ കോഴ്‌സിന്റെ ഭാഗമാകുന്നവർക്ക് പഠനം വിജയകരമായി പൂർത്തിയാക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഓരോ കോഴ്‌സിന്റെയും അവസാനം വിദ്യാർത്ഥിയുടെ നിലവാരം പരിശോധനയിക്കപ്പെടും;ഇതിനു വേണ്ടി നടത്തുന്ന പരീക്ഷയിൽ നേടിയ മാർക്കുകൾ / ഗ്രേഡുകൾ വിദ്യാർത്ഥികളുടെ അക്കാദമിക് റെക്കോർഡിലേക്ക് മാറ്റും. വീഡിയോ രൂപത്തിലുള്ള കഌസ്സുകൾ , ഡൗൺലോഡ് ചെയ്യാവുന്ന / അച്ചടിച്ച പഠന സഹായികൾ, പഠന പുരോഗതിയുടെ സ്വയം വിലയിരുത്തൽ സ്വാധ്യമാക്കുന്ന പരിശോധനകളും/ ക്വിസുകളും,സംശയ ദൂരീകരണത്തിനായി ഓൺലൈൻ ചർച്ചാ ഫോറം എന്നിവ സ്വയത്തിന്റെ ഭാഗമായിട്ടുണ്ട്.
എന്തൊക്കെ നേട്ടങ്ങൾ
കേന്ദ്ര സർക്കാരിന്റെ തുടർ പഠന പദ്ധതി പ്രകാരം നൽകുന്ന ഈ സർട്ടിഫിക്കറ്റ് നാട്ടിലും വിദേശത്തും ജോലി ലഭിക്കുന്നതിനു സഹായകമാകും. സ്വയത്തിലൂടെയുള്ള പഠനത്തിന്റെ ഭാഗമായി നേടിയ മാർക്കുകൾ അല്ലെങ്കിൽ ക്രെഡിറ്റുകൾ വിവിധ സർവ്വകലാശാലകൾ നടത്തുന്ന കോഴ്‌സുകളുടെ അക്കാദമിക് റെക്കോർഡിലേക്ക് ക്രെഡിറ്റ് കൈമാറ്റം ചെയ്യാനാകുന്ന രീതി പരിശോധിക്കാൻ ഇതിനകം തന്നെ യുജിസി രാജ്യത്തെ സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2016 ലെ ഈ റഗുലേഷൻ പ്രകാരം സ്വയത്തിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്തെ വിവിധ സർവകലാശാലകളിൽ അനുയോജ്യമായ കോഴ്‌സുകളിൽ തുടർ പഠനം നടത്താൻ കഴിയും.
ഇരുപത്തിയെന്നാം നൂറ്റാണ്ട് അറിവിന്റേതാണെന്നും ആ കാലഘട്ടം ഇന്ത്യ ഭരിക്കുമെന്നും സ്വപ്നം കാണുന്ന രാജ്യത്തിന് അറിവിന്റെ ഓൺലൈൻ സംഭരണി തുറന്നു വയ്ക്കുന്ന 'സ്വയം' ഏവർക്കും സ്വയം പഠിക്കാനും സ്വന്തം കാലിൽ നിൽക്കാനും അവസരമൊരുക്കുമെന്നു നിസ്സംശയം പറയാം.
shiyazmirza@outlook.com