- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി എടുത്തു കളയും; യുപിഎ സർക്കാരിന്റെ നിലപാട് തിരുത്തി കേന്ദ്രം; മെഡിക്കൽ സീറ്റുകളിലെ 50 ശതമാനം മുസ്‌ലിം സംവരണം ഇല്ലാതാകും
ന്യൂഡൽഹി: അലിഗഡ് മുസ്‌ലിം സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് നിലപാടുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. അലിഗഡിനെ ന്യൂനപക്ഷ സ്ഥാപനമായി കേന്ദ്ര സർക്കാർ കാണുന്നില്ല. ഒരു മതേതര സമൂഹത്തിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾ അനുവദിക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഈ സാഹചര്യത്തിൽ അലിഗ്ഡ് വിഷയത്തിൽ സുപ്രീംകോടതിയിൽ യുപിഎ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മെഡിക്കൽ കോളേജിലെ 50 ശതമാനം സീറ്റുകൾ മുസ്ലീങ്ങൾക്ക് സംവരണം ചെയ്തതും പിൻവലിക്കും. 1967ൽ അസീസ് പാഷ കേസിനെ തുടർന്ന് സർവകലാശാലയെ ന്യൂനപക്ഷ കേന്ദ്രമായി കാണാനാവില്ലെന്നും പാർലമെന്റാണ് അത് സ്ഥാപിച്ചതെന്നും മുസ്‌ലിം കളല്ലെന്നും വ്യക്തമാക്കിയിരുന്നു. 1875ൽ സർ സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളജിന് 1920 ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേന്ദ്ര സർവകലാശാല പദവി ലഭിച്ചത്. അസീസ് പാഷ കേസിലെ വിധി പിൻപറ്റിയാണ് ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. 1967ൽ നിയമ ഭേദഗതിയിലൂടെ അലിഗഡിന് ന്യൂനപക
ന്യൂഡൽഹി: അലിഗഡ് മുസ്‌ലിം സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് നിലപാടുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. അലിഗഡിനെ ന്യൂനപക്ഷ സ്ഥാപനമായി കേന്ദ്ര സർക്കാർ കാണുന്നില്ല. ഒരു മതേതര സമൂഹത്തിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾ അനുവദിക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഈ സാഹചര്യത്തിൽ അലിഗ്ഡ് വിഷയത്തിൽ സുപ്രീംകോടതിയിൽ യുപിഎ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മെഡിക്കൽ കോളേജിലെ 50 ശതമാനം സീറ്റുകൾ മുസ്ലീങ്ങൾക്ക് സംവരണം ചെയ്തതും പിൻവലിക്കും.
1967ൽ അസീസ് പാഷ കേസിനെ തുടർന്ന് സർവകലാശാലയെ ന്യൂനപക്ഷ കേന്ദ്രമായി കാണാനാവില്ലെന്നും പാർലമെന്റാണ് അത് സ്ഥാപിച്ചതെന്നും മുസ്‌ലിം കളല്ലെന്നും വ്യക്തമാക്കിയിരുന്നു. 1875ൽ സർ സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളജിന് 1920 ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേന്ദ്ര സർവകലാശാല പദവി ലഭിച്ചത്. അസീസ് പാഷ കേസിലെ വിധി പിൻപറ്റിയാണ് ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. 1967ൽ നിയമ ഭേദഗതിയിലൂടെ അലിഗഡിന് ന്യൂനപക്ഷ സ്വഭാവം പാർലമെന്റ് നൽകിയിരുന്നു. 2004ൽ പിജി മെഡിക്കൽ സീറ്റുകളിൽ 50 ശതമാനം മുസ്‌ലിംകൾക്കായി സർവകലാശാല സംവരണം ചെയ്തിരുന്നെങ്കിലും കേസ് അലഹബാദ് ഹൈക്കോടതിയിലെത്തിയതിനെ തുടർന്ന് മുസ്‌ലിം സംവരണം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ, 2006ൽ അന്നത്തെ യുപിഎ സർക്കാർ അലിഗഡിന് ന്യൂനപക്ഷ പദവി അനുവദിച്ച 1981ലെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജി പിൻവലിക്കാനാണ് നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചത്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ നീക്കം. മുസ്ലിംങ്ങളെ സ്വാധീനിക്കാനാണ് മെഡിക്കൽ സീറ്റുകളിൽ 50 ശതമാനം സംവരണം നൽകിയതെന്ന പ്രചരണം ശക്തമാണ്. ഇത് ഉയർത്തി ഉത്തർപ്രദേശിൽ നേ്ട്ടമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം.



