തിരുവനന്തപുരം: സെറാ വനിതാ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടൻ 'പുലി മുരുഗൻ' തന്നെ മികച്ച നടൻ ഒപ്പം പുലിമുരുഗൻ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മോഹൻലാലിനെ അവാർഡിനർഹനാക്കിയത്. . കരിങ്കുന്നം സിക്‌സസിലെ അഭിനയത്തിന മഞ്ജു വാരിയർ മികച്ച നടിക്കുള്ള പട്ടം സ്വന്തമാക്കി . സംവിധായകൻ കെ.ജി.ജോർജിനാണു സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.

രാജീവ് രവി ആണു മികച്ച സംവിധായകൻ (കമ്മട്ടിപ്പാടം). മികച്ച സിനിമ: മഹേഷിന്റെ പ്രതികാരം (സംവിധാനം: ദിലീഷ് പോത്തൻ, നിർമ്മാണം: ആഷിക് അബു). ജനപ്രിയനടൻ നിവിൻ പോളി (ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗരാജ്യം), ജനപ്രിയ നടി അനുശ്രീ (മഹേഷിന്റെ പ്രതികാരം, ഒപ്പം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ). ജനപ്രിയ സിനിമ: പുലിമുരുകൻ (സംവിധാനം: വൈശാഖ്, നിർമ്മാണം: ടോമിച്ചൻ മുളകുപാടം). സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച സിനിമ: ആക്ഷൻ ഹീറോ ബിജു (സംവിധാനം: എബ്രിഡ് ഷൈൻ, നിർമ്മാണം: നിവിൻ പോളി, എബ്രിഡ് ഷൈൻ, ഷിബു തെക്കുംപുറം).

സ്‌പെഷൽ പെർഫോമൻസ് നടൻ: വിനായകൻ (കമ്മട്ടിപ്പാടം), സ്‌പെഷൽ പെർഫോമൻസ് നടി: ആശാ ശരത് (പാവാട, അനുരാഗ കരിക്കിൻ വെള്ളം), തിരക്കഥാകൃത്ത്: പി.ബാലചന്ദ്രൻ (കമ്മട്ടിപ്പാടം), സഹനടൻ: സിദ്ദീഖ് (കട്ടപ്പനയിലെ ഋതിക് റോഷൻ, ആൻ മരിയ കലിപ്പിലാണ്), സഹനടി: രോഹിണി (ആക്ഷൻ ഹീറോ ബിജു, ഗപ്പി), മികച്ച താരജോടി: ആസിഫ് അലി രജീഷ വിജയൻ (അനുരാഗ കരിക്കിൻ വെള്ളം), മികച്ച വില്ലൻ: ചെമ്പൻ വിനോദ് (കലി), ഹാസ്യ നടൻ: ധർമജൻ ബോൾഗാട്ടി (കട്ടപ്പനയിലെ ഋതിക് റോഷൻ), ഗായകൻ: എം.ജി.ശ്രീകുമാർ (ചിന്നമ്മാ അടി കുഞ്ഞിപ്പെണ്ണമ്മാ... ഒപ്പം), ഗായിക: വാണിജയറാം (മാനത്തെ മാരിക്കുറുമ്പേ... പുലിമുരുകൻ),

ഗാനരചയിതാവ്: സന്തോഷ് വർമ (പൂക്കൾ പനിനീർ പൂക്കൾ... ആക്ഷൻ ഹീറോ ബിജു), സംഗീത സംവിധായകൻ: ബിജിബാൽ (മഹേഷിന്റെ പ്രതികാരം), ഛായാഗ്രാഹകൻ: ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം), പുതുമുഖ നടി: പ്രയാഗ മാർട്ടിൻ (കട്ടപ്പനയിലെ ഋതിക് റോഷൻ), പുതുമുഖ നടൻ: വിഷ്ണു ഉണ്ണിക്കൃഷ്ണൻ (കട്ടപ്പനയിലെ ഋതിക് റോഷൻ), പുതുമുഖ സംവിധായകൻ: ഖാലിദ് റഹ്മാൻ (അനുരാഗ കരിക്കിൻ വെള്ളം), നൃത്തസംവിധാനം: കലാ മാസ്റ്റർ (ഒപ്പം).

സെറവനിത ഫിലിം അവാർഡുകൾ 12നു കൊച്ചി വില്ലിങ്ഡൻ ഐലൻഡിലെ ബ്രിസ്റ്റോ ഗ്രൗണ്ടിൽ നടക്കുന്ന താരനിശയിൽ സമ്മാനിക്കും. വനിത, മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച കൂപ്പണുകൾ പൂരിപ്പിച്ചയച്ചും വനിത ഓൺലൈൻ, മനോരമ ഓൺലൈൻ, പോളിങ് ബൂത്തുകൾ എന്നിവ വഴിയും ഒരു ലക്ഷത്തിലധികം പേരാണു പോയ വർഷത്തെ മലയാള സിനിമയിലെ മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്.താരനിശയിൽ ബോളിവുഡ്, തമിഴ്, മലയാള സിനിമാ ലോകത്തെ താരനക്ഷത്രങ്ങൾ കലാവിരുന്നൊരുക്കും. പ്രവേശനം പാസ് മുഖേന മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്.