- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിക്കുന്നവരുടെ എണ്ണം കൂടിവരുന്നു; ഒമാനിൽ ജോലിക്കെത്തുന്നവർക്ക് യോഗ്യതാ തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും
വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി സമ്പാദിച്ച കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിലവിലുള്ള നിയമം കർക്കശമാക്കാൻ ഒരുങ്ങുകയാണ് ഒമാൻ. ഇതിന്റെ ഭാഗമായി രാജ്യത്ത് തൊഴിലെടുക്കുന്ന സ്വദേശികൾക്കും പ്രവാസികൾക്കും പുറമെ പുതുതായി ജോലി തേടുന്നവരും യോഗ്യതാ തുല്ല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. വിദേശത്ത് പഠനം പൂർത്തിയാക്കിയവർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള യോഗ്യതാ തുല്ല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിർദിഷ്ട യോഗ്യതയുള്ളവർ മാത്രമാണ് തൊഴിലെടുക്കുന്നതെന്ന് ഉറപ്പാക്കാനാണ് പുതിയ തീരുമാനമെന്നു അധികൃതർ അറിയിച്ചു. . നിലവിൽ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട എംബസികളിലും വിദേശ കാര്യ മന്ത്രാലയം ഓഫീസുകളിലും അറ്റസ്റ്റ് ചെയ്യേണ്ടതുണ്ട്. ഇതിന് പുറമെയാകും യോഗ്യതാ സർട്ടിഫിക്കറ്റ് കൂടി തരപ്പെടുത്തേണ്ടിവരുക. ഇത് കർക്കശമാക്കുന്നതോടെ ഒമാനിലെ പൊതുമേഖലാ, സ്വകാര്യ കമ്പനികൾ മന്ത്രാലയം അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ കൈ
വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി സമ്പാദിച്ച കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിലവിലുള്ള നിയമം കർക്കശമാക്കാൻ ഒരുങ്ങുകയാണ് ഒമാൻ. ഇതിന്റെ ഭാഗമായി രാജ്യത്ത് തൊഴിലെടുക്കുന്ന സ്വദേശികൾക്കും പ്രവാസികൾക്കും പുറമെ പുതുതായി ജോലി തേടുന്നവരും യോഗ്യതാ തുല്ല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.
വിദേശത്ത് പഠനം പൂർത്തിയാക്കിയവർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള യോഗ്യതാ തുല്ല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
അറിയിച്ചു. നിർദിഷ്ട യോഗ്യതയുള്ളവർ മാത്രമാണ് തൊഴിലെടുക്കുന്നതെന്ന് ഉറപ്പാക്കാനാണ് പുതിയ തീരുമാനമെന്നു അധികൃതർ അറിയിച്ചു. .
നിലവിൽ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട എംബസികളിലും വിദേശ കാര്യ മന്ത്രാലയം ഓഫീസുകളിലും അറ്റസ്റ്റ് ചെയ്യേണ്ടതുണ്ട്. ഇതിന് പുറമെയാകും യോഗ്യതാ സർട്ടിഫിക്കറ്റ് കൂടി തരപ്പെടുത്തേണ്ടിവരുക. ഇത് കർക്കശമാക്കുന്നതോടെ ഒമാനിലെ
പൊതുമേഖലാ, സ്വകാര്യ കമ്പനികൾ മന്ത്രാലയം അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ കൈവശം ഉള്ള ഉദ്യോഗാർഥികളെ മാത്രമേ റിക്രൂട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ.