- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
തൊഴിൽ വിസ സ്വഭാവ സർട്ടിഫിക്കറ്റ് നിലനിൽകുന്ന പ്രയാസങ്ങൾ ദുരീകരിക്കും: കോൺസുൽ ജനറൽ
ദുബൈ: യു.എ.ഇയിൽ തൊഴിൽ ലഭിക്കാൻ വിദേശികൾ ഹാജരാകേണ്ട സ്വഭാവ സർട്ടിഫിക്കറ്റിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ശ്രമം നടത്തുമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ദുബൈ കെ.എം.സി.സി ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ഇത് സംബന്ധമായി തൊഴിലന്വേഷകർ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും കാലതാമസങ്ങളും കോൺസുൽ ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം ആവശ്യപെട്ട് ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹയുടെ നേതൃത്വത്തിൽ കോൺസുൽ ജനറലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് കിട്ടാനുള്ള കാലതാമസവും പി.സി.സി സർട്ടിഫിക്കറ്റ് കാലാവധി സംബന്ധിച്ച കാര്യവും സുതാര്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് യു.എ.ഇ ഗവണ്മെന്റ്മായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ഇതര രാജ്യങ്ങളെ അപേക്ഷിച്ച് തൊഴിലന്വേഷകർക്ക് പെട്ടെന്ന് ജോലി ലഭ്യമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ എംബസി മുഖേനയോ ഇന്ത്യൻ കോൺസുലേറ്റ് മുഖേനയോ സ്വഭാവ സർട്ടിഫിക്കറ്റ് അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കാൻ കേന്ദ്ര സർക്കാ
ദുബൈ: യു.എ.ഇയിൽ തൊഴിൽ ലഭിക്കാൻ വിദേശികൾ ഹാജരാകേണ്ട സ്വഭാവ സർട്ടിഫിക്കറ്റിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ശ്രമം നടത്തുമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ദുബൈ കെ.എം.സി.സി ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ഇത് സംബന്ധമായി തൊഴിലന്വേഷകർ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും കാലതാമസങ്ങളും കോൺസുൽ ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം ആവശ്യപെട്ട് ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹയുടെ നേതൃത്വത്തിൽ കോൺസുൽ ജനറലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് കിട്ടാനുള്ള കാലതാമസവും പി.സി.സി സർട്ടിഫിക്കറ്റ് കാലാവധി സംബന്ധിച്ച കാര്യവും സുതാര്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് യു.എ.ഇ ഗവണ്മെന്റ്മായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ഇതര രാജ്യങ്ങളെ അപേക്ഷിച്ച് തൊഴിലന്വേഷകർക്ക് പെട്ടെന്ന് ജോലി ലഭ്യമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ എംബസി മുഖേനയോ ഇന്ത്യൻ കോൺസുലേറ്റ് മുഖേനയോ സ്വഭാവ സർട്ടിഫിക്കറ്റ് അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കാൻ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും സി.ജി വ്യക്തമാക്കി.
ഇത് മൂലം നൂറുകണക്കിന് യുവ തൊഴിലന്വേഷകരുടെ ജോലി നഷ്ട്ടപ്പെടാനുള്ള സാധ്യതയാണ് ഉള്ളതെന്ന് ദുബായ് കെ.എം.സി.സി ഭാരവാഹികൾ സി.ജിയെ സന്ദർശിച്ച് ബോധ്യപ്പെടുത്തിയത്. ആക്റ്റിങ് ജന:സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കർ,ട്രഷറർ എ.സി ഇസ്മായിൽ,ആവയിൽ ഉമ്മർ ഹാജി,എം.എ മുഹമ്മദ് കുഞ്ഞി,മുഹമ്മദ് പട്ടാമ്പി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.