- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ പിറന്നാൾ കെങ്കേമമാക്കാൻ ചാക്കോച്ചൻ ലവേഴ്സ് സംഘടന; ഇന്ന് സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനം; താരത്തിന് ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും
മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ നവംബർ രണ്ടിന് 42ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ താരത്തിനായി വേറിട്ട രീതിയിൽ ആഘോഷ പരിപാടികൾ ഒരുക്കിയിരിക്കുകയാണ് ചാക്കോച്ചൻ ലവേഴ്‌സും ചാക്കോച്ചൻ ഫ്രണ്ട്സ് യുഎഇയും. കഴിഞ്ഞ കുറേ വർഷങ്ങളായി ചാക്കോച്ചന്റെ സ്നേഹിതർ നടത്തി വരുന്ന സേവന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന 'ചാക്കോച്ചൻ ലോവേഴ്സ്' ആണ് ചാക്കോച്ചന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് കേരളത്തിൽ അങ്ങോളം ഇങ്ങോളം പല സേവന പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് സർക്കാരാശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരമാണ് സമ്മാനമാണ് ചാക്കോച്ചൻ ലൗവ്വേഴ്സ് സമ്മാനമായി നൽകുന്നത്. മാത്രമല്ല ചാക്കോച്ചൻ ഫ്രണ്ട്സ് യുഎഇയും മെഡക്സ് ഫാർമസി ഗ്രൂപ്പും സംയുക്തമായി ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വച്ച് ബ്ലഡ്ഡ് ഡൊണേഷൻ ക്യാമ്പും പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. താരത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ന് പിറന്നാളാഘോഷിക്കുന്ന ചാക്കോച്ചന് ആശംസകളുമായി സിനിമാ
മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ നവംബർ രണ്ടിന് 42ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ താരത്തിനായി വേറിട്ട രീതിയിൽ ആഘോഷ പരിപാടികൾ ഒരുക്കിയിരിക്കുകയാണ് ചാക്കോച്ചൻ ലവേഴ്‌സും ചാക്കോച്ചൻ ഫ്രണ്ട്സ് യുഎഇയും.
കഴിഞ്ഞ കുറേ വർഷങ്ങളായി ചാക്കോച്ചന്റെ സ്നേഹിതർ നടത്തി വരുന്ന സേവന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന 'ചാക്കോച്ചൻ ലോവേഴ്സ്' ആണ് ചാക്കോച്ചന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് കേരളത്തിൽ അങ്ങോളം ഇങ്ങോളം പല സേവന പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് സർക്കാരാശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരമാണ് സമ്മാനമാണ് ചാക്കോച്ചൻ ലൗവ്വേഴ്സ് സമ്മാനമായി നൽകുന്നത്.
മാത്രമല്ല ചാക്കോച്ചൻ ഫ്രണ്ട്സ് യുഎഇയും മെഡക്സ് ഫാർമസി ഗ്രൂപ്പും സംയുക്തമായി ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വച്ച് ബ്ലഡ്ഡ് ഡൊണേഷൻ ക്യാമ്പും പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. താരത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ന് പിറന്നാളാഘോഷിക്കുന്ന ചാക്കോച്ചന് ആശംസകളുമായി സിനിമാ ലോകവും സോഷ്യൽമീഡിയയിൽ എത്തിയിട്ടുണ്ട്. ജയസൂര്യ ചാക്കോച്ചനൊപ്പമുള്ള സൗഹൃദനിമിഷങ്ങളുടെ ഫോട്ടോ പങ്ക് വച്ച് ആശംസ നേർന്നു. സിനിമാ ലോകത്തിന് അകത്തും പുറത്തുമുള്ള നിരവധി പേരാണ് താരത്തിന് ആശംസ നേർന്നിരിക്കുന്നത്.