- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഫ് ബിയിലെ ചാറ്റിങ് പ്രണയമായി; വിവാഹ വാഗ്ദാനം നൽകി സ്വർണ്ണവും പണവും തട്ടിയെടുത്തു; സംശയം തോന്നി കോഴിക്കോട് നിന്ന് നിലമേൽ എത്തിയപ്പോൾ വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞു; ഷമീറിന്റെ ഫോൺ സ്വിച്ച് ഓഫായതോടെ ഒഴിവാക്കലെന്ന് ഉറപ്പിച്ചു; കൈയിൽ കരുതിയ ഗുളിക കഴിച്ച് ആത്മഹത്യാ ശ്രമവും; നിലമേലിനെ മുൾമുനയിൽ നിർത്തിയ പ്രണയകഥയിൽ പൊലീസ് അന്വേഷണം തുടങ്ങി
കൊല്ലം: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട കാമുകൻ വിവാഹ വാഗ്ദാനം നൽകി പണവും സ്വർണ്ണവും തട്ടിമുങ്ങിയപ്പോൾ കാമുകന്റെ നാട്ടിലെത്തി യുവതിയുടെ ആത്മഹത്യാ ശ്രമം. ഇന്നലെ വൈകുന്നേരത്തോടെയാണ് തനിക്ക് പണി തന്ന് മുങ്ങിയ കാമുകനെ തേടി കോഴിക്കോട് സ്വദേശിനിയായ യുവതി കൊല്ലം നിലമേലുള്ള കാമുകന്റെ നാട്ടിലെത്തിയത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനെതുടർന്നാണ് പെൺകുട്ടി നാട്ടുകാരോട് ഷമീർ എന്നയുവാവിനെ കുറിച്ച് അന്വേഷിച്ചുവെങ്കിലും വിവരം ലഭിച്ചിരുന്നില്ല. നിലമേൽ ജംങ്ഷനിലെത്തി ഓട്ടോ സ്റ്റാൻഡിലും പരിസരത്തുമൊക്കെ യുവാവിനെകുറിച്ച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.നിലമേൽ കൈതമുക്കിലാണ് യുവതി എത്തിയത്. ഇവർ കോഴിക്കോട് നിന്നെത്തിയതറിഞ്ഞ് ഷമീർ മുങ്ങുകയായിരുന്നു. ഫേസ്‌ബുക്ക് വഴിയാീണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുമായി ഷമീർ പരിചയപ്പെുന്നത്. പിന്നീട് ഇരുവരും സ്ഥിരം ചാറ്റിങ്ങ് തുടങ്ങുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. പ്രണയത്തിലായ ശേഷം പെൺകുട്ടിക്ക് ഷമീർ വിവാഹവാഗ്ദാനം നൽകുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന ഷമീറിന
കൊല്ലം: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട കാമുകൻ വിവാഹ വാഗ്ദാനം നൽകി പണവും സ്വർണ്ണവും തട്ടിമുങ്ങിയപ്പോൾ കാമുകന്റെ നാട്ടിലെത്തി യുവതിയുടെ ആത്മഹത്യാ ശ്രമം. ഇന്നലെ വൈകുന്നേരത്തോടെയാണ് തനിക്ക് പണി തന്ന് മുങ്ങിയ കാമുകനെ തേടി കോഴിക്കോട് സ്വദേശിനിയായ യുവതി കൊല്ലം നിലമേലുള്ള കാമുകന്റെ നാട്ടിലെത്തിയത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനെതുടർന്നാണ് പെൺകുട്ടി നാട്ടുകാരോട് ഷമീർ എന്നയുവാവിനെ കുറിച്ച് അന്വേഷിച്ചുവെങ്കിലും വിവരം ലഭിച്ചിരുന്നില്ല.
നിലമേൽ ജംങ്ഷനിലെത്തി ഓട്ടോ സ്റ്റാൻഡിലും പരിസരത്തുമൊക്കെ യുവാവിനെകുറിച്ച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.നിലമേൽ കൈതമുക്കിലാണ് യുവതി എത്തിയത്. ഇവർ കോഴിക്കോട് നിന്നെത്തിയതറിഞ്ഞ് ഷമീർ മുങ്ങുകയായിരുന്നു. ഫേസ്‌ബുക്ക് വഴിയാീണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുമായി ഷമീർ പരിചയപ്പെുന്നത്. പിന്നീട് ഇരുവരും സ്ഥിരം ചാറ്റിങ്ങ് തുടങ്ങുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.
പ്രണയത്തിലായ ശേഷം പെൺകുട്ടിക്ക് ഷമീർ വിവാഹവാഗ്ദാനം നൽകുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന ഷമീറിന്റെ വാക്ക് കേട്ട ശേഷം യുവതി പലപ്പോഴായി ഷമീർ ആവശ്യപ്പെട്ടതനുസരിച്ച് പണവും സ്വർണ്ണവും നൽകുകയും ചെയ്തിരുന്നു. അടുത്ത കാലത്തായി ഷമീർ വിവാഹ കാര്യം പറയുമ്പോൾ താൽപര്യം കാണിച്ചില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. വിവാഹം കഴിക്കാതെ തന്നെ ഒഴിവാക്കാനാണ് ഷമീറിന്റെ ശ്രമം എന്ന് മനസ്സിലാക്കിയ യുവതി പണവും സ്വർണ്ണവുമൊക്കെ തിരിച്ച് ചോദിക്കുകയായിരുന്നു.എന്നാൽ പിന്നീട് ഷമീർ ഫോൺ എടുക്കാതായി തുടങ്ങുകയായിരുന്നു.
താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായതോടയാണ് പെൺകുട്ടി യുവാവിന്റെ നാട്ടിലെത്തിയത്. എന്നാൽ ഏറെ പരിശ്രമിച്ചിട്ടും യുവാവിന്റെ വീട് പോലും കണ്ടെത്താനാകാതെ വന്നതോടെ പെൺകുട്ടി കൈയിൽ കരുതിയിരുന്ന ഗുളികകൾ എടുത്ത് കഴിക്കുകയും ബോധം കെട്ട് വീഴുകയുമായിരുന്നു. ഇത് കണ്ട് നിന്ന നാട്ടുകാർ ഉടൻ തന്നെ ചടയമംഗലം പൊലീസിൽ വിവരമറിയിച്ച ശേഷം പെൺകുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു.
പെൺകുട്ടി അബോധാവസ്ഥയിലായിരുന്നത്കൊണ്ട് തന്നെ ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ നിർദ്ദേശിക്കുകയായിരുന്നു. ഇവിടെയെത്തിച്ച പെൺകുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. പെൺകുട്ടിക്ക് ബോധം വന്നാൽ മാത്രമെ ഇവരുടെ മൊഴിയെടുക്കാൻ കഴിയുകയുള്ളുവെന്നും അതിന് ശേഷം മാത്രമെ കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളുവെന്നും ചടയമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ സജു എസ് ദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.