- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത ഹോളിവുഡ് നടൻ ചാഡ് വിക്ക് ബോസ്മാൻ അന്തരിച്ചു; ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ താരത്തിന്റെ വിയോഗം വയറ്റിലെ കാൻസർ ബാധയെ തുടർന്ന്: താരത്തിന് ആദരാഞ്ജലികളുമായി സിനിമാ ലോകം

ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടൻ ചാഡ് വിക്ക് ബോസ്മൻ അന്തരിച്ചു. ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ വേഷത്തിലൂടെയാണ് ബോസ്മൻ ജന മനസ്സുകളിലിടം നേടിയത്. വയറ്റിലെ ക്യാൻസർ ബാധയെ തുടർന്ന് നാലുവർഷമായി ചികിൽസയിലായിരുന്ന അദ്ദേഹം ഇഉന്നലെ മരണത്തെ പുൽകുക ആയിരുന്നു. 43 വയസ്സായിരുന്നു. ലോസ് ആഞ്ചലിസ്സിലെ സ്വവസതിയിലായിരുന്നു അന്ത്യം.
ഗെറ്റ് ഓൺ അപ്, 42, ഗോഡ്സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോസ്മാൻ 2016ലെ ബ്ലാക്ക് പാന്തർ സിനിമയിലൂടെയാണ് താരമായുയരുന്നത്. പിന്നീട് അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ , അവഞ്ചേഴ്സ് എൻഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ദി എക്സ്പ്രസ്, ദ കിൽ ഹോൾ, 42, ഡ്രാഫ്റ്റ് ഡേ, ഗോഡ്സ് ഓഫ് ഈജിപ്റ്റ് തുടങ്ങിയവയാണ് ചാഡ് വിക്ക് ബോസ്മന്റെ പ്രശസ്ത സിനിമകൾ. ലിൻകൺ ഹൈറ്റ്‌സ് (2008), പേഴ്‌സൺ അൺനൗൺ (2010) എന്നീ ടെലിവിഷൻ സീരീസുകളിലും ബോസ്മൻ വേഷമിട്ടിട്ടുണ്ട്.
സൗത്ത് കരോലീനയിലെ ആൻഡേഴ്‌സണിൽ 1977 നവംബർ 29 -നാണ് ബോസ്മന്റെ ജനനം. ആഫ്രിക്കൻ അമേരിക്കനായ കാരോലിന്റേയും, ലെറോയ് ബോസ്മാന്റേയും ഏക പുത്രനായിരുന്നു ചാഡ് വിക്ക്. അമ്മ നഴ്‌സും അച്ഛൻ ടെക്സ്റ്റയിൽ ഫാക്ടറി ജോലിക്കാരനുമായിരുന്നു. ന്യൂയോർക്ക് സിറ്റിയിലെ ഡിജിറ്റൽ ഫിലിം അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ബോസ്മൻ, 2008 ൽ അഭിനയ മേഖലയിൽ കാലുറപ്പിക്കാനായി ലോസ് ആഞ്ചലസ്സിലേക്ക് താമസ്സം മാറ്റി. 2003 ൽ തേഡ് വാച്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ചാഡ് വിക്ക് ബോസ്മൻ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. നിരവധി നാടകങ്ങളും രചിച്ചു. 2008 -ൽ ലിൻകൺ ഹൈറ്റ്‌സ് എന്ന് സീരിസിൽ പ്രധാന വേഷം അവതരിപ്പിച്ചു,
അതേ വർഷം ദി എക്‌സപ്രസ്സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും രംഗപ്രവേശം ചെയ്തു. 2013 -ലെ സിനിമയായ 42 -ൽ ബോസ്മൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ജാക്കി റോബിൻസൺ എന്ന് ബേസ്ബാൾ കളിക്കാരന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത സിനിമയിൽ ജാക്കി റോബിൻസണായി വേഷമിട്ടത് ബോസ്മനായിരുന്നു.


