- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ കറങ്ങി നടന്ന് മാല കവർന്ന കേസ്: രണ്ട് യുവാക്കൾ അറസ്റ്റിൽ
മാന്നാർ: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിൽ ഉൾപ്പെട്ട രണ്ടു പ്രതികളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം പെരിങ്ങാല, ദേശത്തിനകം മുറി പന്തപ്ലാവിൽ സ്വദേശി അൻഷാദ് (29), ഭരണിക്കാവ് പള്ളിക്കൽ നാടുവിലേമുറി ജയഭവനിൽ അജേഷ് (35) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പകൽ നാലുമണിയോടടുത്ത് മാന്നാർ വീയപുരം റോഡിൽ ജിജി പ്ലാസക്ക് സമീപത്ത് കൂടി നടന്നു പോവുകയായിരുന്ന മാന്നാർ പാവുക്കര ചെറുകര വേങ്ങഴിയിൽ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (75)ന്റെ കഴുത്തിൽ കിടന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബൈക്കിലെത്തിയ ഇവർ വഴി ചോദിക്കാനെന്ന വ്യാജേന വീട്ടമ്മയുടെ അടുത്തെത്തി സംസാരിക്കുന്നതിനിടയിൽ പുറകിലിരുന്നയാൾ സ്വർണ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മാന്നാർ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സുനുമോൻ, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധീക്കുൽ അക്‌ബർ, സാജിദ്, പ്രവീൺ, ഹാഷിം, അനൂപ്, ജഗദീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കായംകുളം രണ്ടാം കുറ്റിക്ക് സമീപം റോഡിൽ നിന്നും അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ