ചൈനക്കാരിയായ ഷാങ് പിറന്നത് പെൺകുട്ടിയായിട്ടാണ്. എന്നാൽ, അവളുടെ ശരീരതത്തിൽ യോനിയുണ്ടായിരുന്നില്ല. എന്നാൽ, വൈദ്യശാസ്ത്രത്തിന്റെ മികവിൽ ഷാങ് ഒടുവിൽ പൂർണമായും സ്ത്രീയായി മാറിയിരിക്കുന്നു. ഷാങ്ങിന്റെ ശരീരത്തിൽനിന്നുതന്നെയുള്ള ഭാഗങ്ങൾകൊണ്ട് സൃഷ്ടിച്ച കൃത്രിമ യോനി ഡോക്ടർമാർ ഘടിപ്പിച്ചു. സാധാരണ കുടുംബജീവിതത്തിലേക്ക് ഇനിയെങ്കിലും തനിക്ക് പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ യുവതി.

ചൈനയിലെ ഷാൻസി പ്രവിശ്യയിൽനിന്നുള്ള ഡോക്ടർമാരാണ് അത്ഭുതകരമായ ഈ ചികിത്സയ്ക്ക് പിന്നിൽ. ലോകത്തിതുവരെ സമാനമായ രണ്ട് ശസ്ത്രക്രിയകൾ മാത്രമേ നടന്നിട്ടുള്ളൂവെന്ന് ഡോക്ടർമാർ അവകാശപ്പെട്ടു. യുവതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും 23-കാരിയായ ഷാങ്ങ് എന്ന യുവതിക്കാണ് ശസ്ത്രക്രിയ നടത്തിയത്.

റോക്കിറ്റൻസ്‌കി സിൻഡ്രോ (എം.ആർ.കെ.എച്ച്) എന്ന ജനിതക വൈകല്യവുമായാണ് ഷാങ് ജനിച്ചത്. ഷാങ്ങിന് ആർത്തവമുണ്ടാകാതെ വന്നതോടെയാണ് മാതാപിതാക്കൾപോലും ഈ അവസ്ഥ തിരിച്ചറിയുന്നത്. അമ്മ ശരീരത്തിൽ പരിശോധിക്കുമ്പോൾ കുട്ടിക്ക് യോനിയില്ല എന്ന വാസ്തവം തിരിച്ചറിഞ്ഞു. ഷാങ്ങിന് ഗർഭപാത്രവുമില്ലെന്ന് സ്‌കാനിങ്ങിൽ വ്യക്തമാക്കി. എന്നാൽ, അണ്ഡാശയങ്ങൾ ഉണ്ടായിരുന്നു.

ഒട്ടേറെ ഡോക്ടർമാരെ കാണിച്ചെങ്കിലും തുടക്കത്തിൽ അവരെല്ലാം നിസ്സഹായരായിരുന്നു. ഒടുവിൽ ഷാൻസി പ്രവിശ്യയിലെ ഏതാനും ഡോക്ടർമാർ ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ഷാങ്ങിന്റെ ചെറുകുടലിന്റെ ഭാഗമെടുത്ത് അതിൽനിന്ന് കൃത്രിമ യോനി സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമം. കൃത്രിമ യോനി സാധാരണ അവയവം പോലെ തന്നെ പ്രവർത്തിക്കുമെന്നും അതിന്റെ ധർമമെല്ലാം നിറവേറ്റാൻ പര്യാപ്തമാണെന്നും ഡോക്ടർമാർ പറഞ്ഞു.