ബീജിംങ്: സോഷ്യൽ മീഡിയയിൽ വൈറലായി യുവാവിന്റെ പോസ്റ്റ്.ചൈനയിൽ നിന്നുള്ള ഹാൻ എന്ന യുവാവിന്റെ പോസ്റ്റ് ആണ് സോഷ്യയൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആയിരക്കണക്കിനു ആളുകളെ കണ്ണീരണിയിച്ച പോസ്റ്റായിരുന്നു ആ യുവാവിന്റേത്. താൻ കാരണം ആദ്യമായി തന്റെ പിതാവിന്റെ കണ്ണു നിറഞ്ഞ സംഭവത്തെക്കുറിച്ചാണ് അദ്ദേഹം ലോകത്തെ അറിയിച്ചത്. പോസ്റ്റു വായിച്ച് പ്രചോദനം കൊണ്ട ഒരുപാടു പേർ തങ്ങളുടെ അനുഭവങ്ങൾ കുറിച്ചു.

ഒരിക്കൽ പോലും അച്ഛന്റെ കണ്ണു നിറഞ്ഞു കണ്ടതായി ഓർക്കാൻ,തന്റെ അച്ഛനോട് താൻ എപ്പോഴെങ്കിലും അച്ഛനെ കരയിച്ചിട്ടുണ്ടോ എന്നു ചോദിച്ചു, അതിനു മറുപടിയായി ഓരിക്കൽ എന്നു പറഞ്ഞ അദ്ദേഹം, ഹാനിനു മൂന്നു വയസ്സുള്ളപ്പോൾ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചു പറയുകയുണ്ടായി, വളർന്നു വരുന്ന കുട്ടികൾക്ക് പേന, പണം, കളിപ്പാട്ടം എന്നിവ വച്ച് ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും അത് കുട്ടികൾ ജീവിതത്തിൽ എന്തിനു മുൻതൂക്കം നൽകുമെന്നറിയാൻ ചൈനാക്കാർ നടത്തുന്ന പരീക്ഷണമാണ്.

പേന-ബുദ്ധി ശക്തി, പണം- സമ്പാദ്യം, കളിപ്പാട്ടം- വിനോദം എന്നിങ്ങനെയാണ് കണക്കാകുക. ഹാനിന്റെ മുമ്പിൽ അച്ഛൻ ഇവ മൂന്നും വച്ചു. ഹാൻ കുറച്ചധികംനേരം അവയിൽ നോക്കി ആലോചനയോടെയിരുന്നു. അച്ഛൻ ക്ഷമയോടെ നോക്കിയിരുന്നു. പെട്ടന്നു ഹാൻ തന്റെ നുന്നിലിരിക്കുന്ന വസ്തുക്കളെയെല്ലാം തട്ടിമാറ്റി അച്ഛനെ കെട്ടിപ്പിടിച്ചു. അപ്പോഴാണ് താനും തിരഞ്ഞെടുക്കാനുള്ള വസ്തുവിന്റെ കൂട്ടത്തിൽ ആയിരുന്നുവെന്നു മനസ്സിലാക്കുന്നത്. അറിയാതെ തന്റെ കണ്ണു നിറഞ്ഞു പോകുകയായിരുന്നുവെന്ന് ആ അച്ഛൻ പറഞ്ഞു.

ഹൃദയസ്പർശിയായ അനുഭവക്കുറിപ്പിനു 670000ത്തിലധികം ലൈക്കുകളാണ്ു ലഭിച്ചത്. ഒരുപാടു പേർ ഇതിൽ പ്രചോദം ഉൾക്കെണ്ട് തങ്ങളുടെ അനുഭവക്കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയുണ്ടായി.