- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകത്ത് മടക്കുന്ന വലിയ ഡിസ്പ്ലേ; പുറത്ത് നോട്ടിഫിക്കേഷനുകൾ അരിയാൻ ചെറിയ ഡിസ്പ്ലേ; ആദ്യ ഫോൾഡബിൾ സ്മാർട്ഫോൺ 'മാജിക് വി' പുറത്തിറക്കി ചൈനീസ് കമ്പനി ഓണർ
ബീജിങ്: ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ വാവേയുടെ ഉപ കമ്പനിയായ ഓണർ ആദ്യ ഫോൾഡബിൾ ഫോൺ പുറത്തിറക്കി. മാജിക് വി എന്ന പേരിൽ അറിയപ്പെടുന്ന മൊബൈൽ ഫോൺ ഏറെ വ്യത്യസ്തകൾ ഉള്ള ഫോണാണ്. കാഴ്ചയിൽ സാംസങ് ഗാലക്സി സെഡ് ഫോൾഡിന് സമാനമാണിത്. അതേസമയം, ചില മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വിപണിയിലുള്ളതിൽ ഏറ്റവും കനം (Slimmest) കുറഞ്ഞ സ്മാർട്ഫോൺ ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
അകത്ത് മടക്കുന്ന വലിയ ഡിസ്പ്ലേയും പുറത്ത് നോട്ടിഫിക്കേഷനുകൾക്കും മറ്റുമായുള്ള ചെറിയ ഡിസ്പ്ലേയുമാണുള്ളത്. 7.9 ഇഞ്ചിന്റേതാണ് അകത്തുള്ള ഡിസ്പ്ലേ, ഇതിന് 2272 ഃ 1984 പിക്സൽ റസലൂഷനുണ്ട്. 90 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. 6.45 ഇഞ്ചിന്റേതാണ് പുറത്തുള്ള ഡിസ്പ്ലേ 2560 ഃ 1080 പിക്സൽ റസലൂഷനുണ്ട് ഇതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീൻ ആണിത്.
ഒക്ടാകോർ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറാണ് ഓണർ മാജിക് വിയിൽ ഉപയോഗിച്ചിരിക്കുന്നത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ട്. 4750 എംഎഎച്ച് ബാറ്ററിയാണിതിന്. 66 വാട്ട് അതിവേഗ ചാർജിഭ് ഉണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 6.0 ആണിതിന്.
ആകെ അഞ്ച് ക്യാമറകളുണ്ട് ഇതിന്. മൂന്ന് ക്യാമറകൾ ഫോണിന് പിൻ ഭാഗത്തും ഒന്ന് അകത്തുള്ള ഡിസ്പ്ലേയ്ക്കൊപ്പവും, ഒന്ന് പുറത്തുള്ള ഡിസ്പ്ലേയ്ക്കൊപ്പവും. 50 എംപി സെൻസറുകളാണ് ട്രിപ്പിൾ ക്യാമറയിലുള്ളത്. 42 എംപി സെൽഫിക്യാമറകളാണിതിന്.
ചൈനയിൽ 9999 യുവാൻ ആണിതിന് വില. ഇത് ഏകദേശം 1,16,000 രൂപ വരും. സ്പേസ് സിൽവർ, ബ്ലാക്ക്, ഓറഞ്ച് നിറങ്ങളിൽ ഇത് വിപണിയിലെത്തും. ചൈനയിൽ അവതരിപ്പിച്ചെങ്കിലും ഫോൺ അന്തരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.
മറുനാടന് ഡെസ്ക്