- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ എം കെ ഷൺമുഖ സുന്ദരം റബ്ബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ
കോട്ടയം: ഡോ. എം.കെ. ഷൺമുഖ സുന്ദരത്തിനെ റബർബോർഡ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായി തെരഞ്ഞെടുത്തു. എം.ഇ.പി.ഇസഡ്. സ്പെഷ്യൽ എക്കണോമിക് സോൺ ഡെവലപ്മെന്റ് കമ്മിഷണർ സ്ഥാനത്തിന് പുറമേയാണ് അദ്ദേഹത്തിനെ റബർബോർഡ് ചെയർമാനായി തെരഞ്ഞെടുത്തത്. 1997 ബാച്ചിലെ ഉത്തർപ്രദേശ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. കൃഷിശാസ്ത്രത്തിൽ പി.എച്ച്.ഡിയും ബിരുദാനന്തര ബിരുദവുമുള്ള ഷൺമുഖ സുന്ദരം 2016 ഓഗസ്റ്റ് മുതൽ ചെന്നൈ എം.ഇ.പി.ഇസഡ്. സ്പെഷ്യൽ എക്കണോമിക് സോൺ ഡവലപ്മെന്റ് കമ്മിഷണറായി പ്രവർത്തിച്ചുവരുന്നു. ഉത്തർപ്രദേശിൽ വിവിധ സ്ഥലങ്ങളിൽ ജില്ലാ മജിസ്ട്രേറ്റായും ഹൗസിങ് ആൻഡ് ഡെവലപ്മെന്റ് ബോർഡ് കമ്മിഷണർ, വ്യവസായ സെക്രട്ടറി തുടങ്ങിയ തസ്തികകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോഫീബോർഡ് ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.
കോട്ടയം: ഡോ. എം.കെ. ഷൺമുഖ സുന്ദരത്തിനെ റബർബോർഡ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായി തെരഞ്ഞെടുത്തു. എം.ഇ.പി.ഇസഡ്. സ്പെഷ്യൽ എക്കണോമിക് സോൺ ഡെവലപ്മെന്റ് കമ്മിഷണർ സ്ഥാനത്തിന് പുറമേയാണ് അദ്ദേഹത്തിനെ റബർബോർഡ് ചെയർമാനായി തെരഞ്ഞെടുത്തത്.
1997 ബാച്ചിലെ ഉത്തർപ്രദേശ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. കൃഷിശാസ്ത്രത്തിൽ പി.എച്ച്.ഡിയും ബിരുദാനന്തര ബിരുദവുമുള്ള ഷൺമുഖ സുന്ദരം 2016 ഓഗസ്റ്റ് മുതൽ ചെന്നൈ എം.ഇ.പി.ഇസഡ്. സ്പെഷ്യൽ എക്കണോമിക് സോൺ ഡവലപ്മെന്റ് കമ്മിഷണറായി പ്രവർത്തിച്ചുവരുന്നു.
ഉത്തർപ്രദേശിൽ വിവിധ സ്ഥലങ്ങളിൽ ജില്ലാ മജിസ്ട്രേറ്റായും ഹൗസിങ് ആൻഡ് ഡെവലപ്മെന്റ് ബോർഡ് കമ്മിഷണർ, വ്യവസായ സെക്രട്ടറി തുടങ്ങിയ തസ്തികകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോഫീബോർഡ് ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.
Next Story