- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ കാറിടിച്ച് തെറിപ്പിച്ചു; ചാക്കയിലെ കൊലക്കേസ് പ്രതിയുടെ മരണം ആസൂത്രിത കൊലപാതകം; സി സി ടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി; കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു പൊലീസ്
തിരുവനന്തപുരം: ചാക്കയിൽ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായി. വള്ളക്കടവ് സ്വദേശി സുമേഷിനെയാ് കാറിച്ചു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ചാക്ക ബൈപ്പാസിലാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ പോകുകയായിരുന്ന സുമേഷിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുമേഷ് തത്ക്ഷണം മരിച്ചതായി വഞ്ചിയൂർ പൊലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന് പരിക്കേറ്റു. കാരാളി അനൂപ് വധക്കേസിലെ പ്രതിയാണ് സുമേഷ്.
തുടക്കത്തിൽ വാഹനാപകടമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാൽ മരിച്ചതുകൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിന് സംശയം ബലപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുമേഷിനെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസിന് വ്യക്തമായത്.
ചാക്ക ബൈപ്പാസിലെ ബാറിൽ നിന്ന് ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം നടന്നത്. ബാറിൽ വച്ച് മറ്റൊരു സംഘവുമായി സുമേഷ് വഴക്കിടുകയും അടിപിടികൂടുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടർന്ന് കാറിൽ കാത്തുനിന്ന സംഘം ചാക്ക ബൈപ്പാസിൽ വച്ച് സുമേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ബാറിൽ വച്ചുണ്ടായ കയ്യാങ്കളിയാണ് പ്രകോപനത്തിന് കാരണം. സുമേഷും സുഹൃത്തും ബൈക്കിൽ വരവെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. തുടർന്ന് സംഘം രക്ഷപ്പെട്ടു.അല്പംകഴിഞ്ഞ് സ്ഥലത്തെത്തിയ വഞ്ചിയൂർ പൊലീസാണ് റോഡരികിൽ പരിക്കേറ്റ് കിടക്കുന്ന സുമേഷിനെയും സുഹൃത്തിനെയും ആശുപത്രിയിൽ എത്തിച്ചത്. വാഹനാപകടമാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടിച്ച വാഹനം കണ്ടെത്തുകയും ഗുണ്ടാസംഘം മനഃപൂർവമുണ്ടാക്കിയ അപകടമാണെന്ന് വ്യക്തമാവുകയും ചെയ്തത്. സുമേഷിന്റെ സുഹൃത്ത് ചികിത്സയിലാണ്.
മറുനാടന് മലയാളി ബ്യൂറോ