കൃഷി വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽനടത്തുന്ന 'ചക്ക സംസ്ഥാന ഫലം' - വീഡിയോ മത്സരത്തിന് എൻട്രികൾക്ഷണിക്കുന്നു. ചക്കയുടെയും പ്ലാവിന്റെയും പ്രാധാന്യം വെളിപ്പെടുത്തുന്ന 5മിനിറ്റും അതിൽ താഴെയും ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകളാണ് സ്വീകരിക്കുക.

കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. മൊബൈൽ മുതൽ വിഡിയോക്യാമറ ഉപയോഗിച്ചു വരെ ചിത്രീകരിച്ച ക്ലിപ്പുകൾ അയയ്ക്കാം. മികച്ചവിഡിയോകൾക്ക് ഒന്നാം സമ്മാനം 15000 രൂപയും രണ്ടാം സമ്മാനം 10000 രൂപയുംമൂന്നാം സമ്മാനം 5000 രൂപയും ലഭിക്കും. 5 പേർക്ക് 1000 രൂപ വീതംപ്രോത്സാഹനസമ്മാനവും നൽകുന്നതാണ്. ഏറ്റവും കൂടുതൽ ഫേസ്‌ബുക്ക് ലൈക്ക്കിട്ടിയ എൻട്രിക്ക് 5000 രൂപയുമാണ് സമ്മാനമായി നൽകുക. വിഡിയോ ക്ലിപ്പുകൾഫേസ്‌ബുക്ക് വഴിയോ വാട്ട്സാപ്പ് വഴിയോ ഇ-മെയിൽ വഴിയോ അയയ്ക്കാം.

- FIB Video Contest എന്ന FIB യുടെ Facebook പേജ് ലൈക്ക് ചെയ്തശേഷം വിഡിയോലിങ്കുകൾ /വിഡിയോകൾ മെസേജായി അയക്കുക.- fibshortfilmcontest@gmail.com എന്ന mail ID യിൽ വീഡിയോ അറ്റാച്ചായോലിങ്ക് അറ്റാച്ചായോ, ഗൂഗിൾഡ്രൈവ് വഴിയോ അയയ്ക്കാം.- 8129284228 എന്ന വാട്ട്സാപ്പ് നമ്പറിൽ വീഡിയോകൾ/ ലിങ്ക് അയയ്ക്കാം.വിശദവിവരങ്ങൾക്ക്:Mob: 8129284228