- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോവൈകല്യമുള്ള ഭാര്യാസഹോദരനെ മുന്നിൽ നിർത്തി കളിക്കുന്ന ശിഖണ്ഡി തന്ത്രത്തിനുടമ; തെറ്റയിലിനെ ബ്ലൂ ബ്ലാക് മെയിലിൽ പെടുത്തിയ സൂത്രശാലി; അങ്കമാലിയിലേയും ആലുവയിലേയും ക്വട്ടേഷൻ ഇടപാടുകാരുടെ ആത്മമിത്രം; ചുമട്ടു തൊഴിലാളിയിൽ നിന്ന് ദുബായിലേക്ക് വേരുകൾ വളർത്തിയ ശതകോടീശ്വരൻ; ചാലക്കുടി കൊലയിലെ ബുദ്ധികേന്ദ്രം ചക്കര ജോണി രാഷ്ട്രീയക്കാരുടേയും വമ്പൻ സ്രാവുകളുടേയും പ്രിയ സുഹൃത്ത്
അങ്കമാലി: അങ്കമാലി സ്വദേശി ചക്കര ജോണി രാഷ്ട്രീയക്കാരുടെയും വമ്പൻ ബിസിനസുകാരുടെയും ഉറ്റതോഴൻ. ദുബായിൽ ബിസിനസും ഉറ്റബന്ധങ്ങളുമുള്ള ജോണി വിദേശത്തേക്കു കടന്നതായാണു സംശയം. എന്നാൽ പൊലീസ് ഇത് തള്ളിക്കളയുന്നു. സംഭവത്തിൽ പ്രതികളായ നാലുപേരെ പൊലീസ് പിടിക്കൂടിയതിൽ ജോണിയുടെ ഭാര്യാസഹോദരനുമുണ്ട്. മാനസികവൈകല്യമുള്ള ഇയാളെക്കൊണ്ടു രാജീവിനെ വകവരുത്തുമെന്നു ഭീഷണിയുണ്ടെന്നു കാണിച്ച് പൊലീസിൽ പരാതിയുണ്ടായിരുന്നു. രാജീവിനെ കാണാനില്ലെന്നു കാട്ടി മകൻ നൽകിയ പരാതിയിൽ അഭിഭാഷകനിൽനിന്നും ജോണിയിൽനിന്നും ഭീഷണിയുള്ളതായി പരാമർശമുണ്ട്. ഇതു കേസിൽ പൊലീസിനു തുമ്പായി. സംസ്ഥാനത്തെ പല പ്രമുഖ രാഷ്ട്രീയക്കാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ജോണിക്കു ബന്ധമുണ്ട്. അങ്ങേയറ്റം തന്ത്രപരമായാണു മുൻ മന്ത്രി ജോസ് തെറ്റയിൽ ഉൾപ്പെട്ട വിവാദ സിഡി പുറത്തുവന്നതിലും ജോണിക്കു പങ്കുള്ളതായി പറയപ്പെടുന്നു. നൽകാമെന്നേറ്റ തുക ജോണി നൽകാതിരുന്നതോടെയാണ് യുവതി പ്രശ്നമുണ്ടാക്കിയത്. ഇത് പ്രതിഷേധത്തിലേക്കും മറ്റും കാര്യങ്ങളെത്തിച്ചിരുന്നു. ചില കോൺഗ്രസ് നേതാ
അങ്കമാലി: അങ്കമാലി സ്വദേശി ചക്കര ജോണി രാഷ്ട്രീയക്കാരുടെയും വമ്പൻ ബിസിനസുകാരുടെയും ഉറ്റതോഴൻ. ദുബായിൽ ബിസിനസും ഉറ്റബന്ധങ്ങളുമുള്ള ജോണി വിദേശത്തേക്കു കടന്നതായാണു സംശയം. എന്നാൽ പൊലീസ് ഇത് തള്ളിക്കളയുന്നു. സംഭവത്തിൽ പ്രതികളായ നാലുപേരെ പൊലീസ് പിടിക്കൂടിയതിൽ ജോണിയുടെ ഭാര്യാസഹോദരനുമുണ്ട്. മാനസികവൈകല്യമുള്ള ഇയാളെക്കൊണ്ടു രാജീവിനെ വകവരുത്തുമെന്നു ഭീഷണിയുണ്ടെന്നു കാണിച്ച് പൊലീസിൽ പരാതിയുണ്ടായിരുന്നു. രാജീവിനെ കാണാനില്ലെന്നു കാട്ടി മകൻ നൽകിയ പരാതിയിൽ അഭിഭാഷകനിൽനിന്നും ജോണിയിൽനിന്നും ഭീഷണിയുള്ളതായി പരാമർശമുണ്ട്. ഇതു കേസിൽ പൊലീസിനു തുമ്പായി.
സംസ്ഥാനത്തെ പല പ്രമുഖ രാഷ്ട്രീയക്കാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ജോണിക്കു ബന്ധമുണ്ട്. അങ്ങേയറ്റം തന്ത്രപരമായാണു മുൻ മന്ത്രി ജോസ് തെറ്റയിൽ ഉൾപ്പെട്ട വിവാദ സിഡി പുറത്തുവന്നതിലും ജോണിക്കു പങ്കുള്ളതായി പറയപ്പെടുന്നു. നൽകാമെന്നേറ്റ തുക ജോണി നൽകാതിരുന്നതോടെയാണ് യുവതി പ്രശ്നമുണ്ടാക്കിയത്. ഇത് പ്രതിഷേധത്തിലേക്കും മറ്റും കാര്യങ്ങളെത്തിച്ചിരുന്നു. ചില കോൺഗ്രസ് നേതാക്കൾക്ക് വേണ്ടിയായിരുന്നു ഇതെന്ന് ആരോപണം ഉയർന്നിരുന്നു. മുൻ മന്ത്രി കെ ബാബുവുമായും ജോണിക്ക് അടുപ്പമുണ്ടായിരുന്നു. അങ്കമാലയിൽ എഫ് സി ഐ ഗോഡൗണിലെ ചുമട്ടു തൊഴിലാളിയായിരുന്നു ചക്കര ജോണി. ഇന്ന് ശത കോടീശ്വരനും. ജോസ് തെറ്റയിലിനെ ബ്ലൂ ബ്ലാക്ക് മെയിലിൽ കുടുക്കിയ സ്ത്രീയുമായും അടുത്ത ബന്ധമുണ്ട്. മഞ്ഞപ്രയിലെ പുതിയ ഹോട്ടലിലും പങ്കാളിത്തമുണ്ട്. ജോസ് തെറ്റയിലുമായി ഇയാൾക്ക് വ്യക്തി വിദ്വേഷം ഉണ്ടായിരുന്നു. അങ്കമാലിയിൽ മാത്രമല്ല ആലുവയിലും ഗുണ്ടാ സംഘങ്ങളെ നിയന്ത്രിച്ചിരുന്നത് ശതകോടീശ്വരനായ ഈ പഴയ ചുമട്ടു തൊഴിലാളിയായിരുന്നു.
കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചതാണ് ജോസ് തെറ്റയിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ലൈംഗികാരോപണം. ജോസ് തെറ്റയിലിനും മകൻ തോമസിനും എതിരെ ലൈംഗിക ആരോപണവുമായാണ് യുവതി രംഗത്ത് എത്തിയത്. തന്നെ ഇരുവരും ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാട്ടി ആലുവാ പൊലീസിൽ പരാതി നൽകുകയായിരുന്നു. തറ്റയിലിന്റെ മകനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനംനൽകി തെറ്റയിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയിൽ പറഞ്ഞിരുന്നത്. പിന്നാലെ ബന്ധപ്പെട്ട സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും യുവതി പുറത്തു വിട്ടു. കേസ് കോടതിയിൽ എത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. മനപ്പൂർവ്വം തെറ്റയിലിനെ കെണിയിൽ പെടുത്തുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ പീഡനം നടന്നിട്ടില്ലെന്ന് കോടതി വിധി എഴുതി തെറ്റയിലിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
ജോസ് തെറ്റയിലിനെതിരായ ലൈംഗികവിവാദത്തിൽ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കേസിലെ വിവാദനായിക നോബി അഗസ്റ്റിന്റെ വെളിപ്പെടുത്തലും ചർച്ചയായിരുന്നു സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിക്ക് നിൽക്കക്കള്ളിയില്‌ളെന്നും അതിനാൽ പരാതി നൽകാൻ സഹായിക്കണമെന്നുമായിരുന്നു തന്നെ സമീപിച്ചവരുടെ ആവശ്യമെന്നും പറഞ്ഞു മൂന്നു കോടി നൽകാമെന്നുമായിരുന്നു വാഗ്ദാനം. കൂടാതെ, തെറ്റയിലിന്റെ മകനുമായുള്ള വിവാഹം നടത്താമെന്നും ഉറപ്പ് ലഭിച്ചിരുന്നു. ഉമ്മൻ ചാണ്ടി, ബെന്നി ബഹ്നാൻ, സി.പി. മുഹമ്മദ് എന്നിവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും അവർ ആരോപിച്ചു. സഹായിക്കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്നും ആരോപണം ഉന്നയിച്ചു. ഈ കേസിന് പിന്നിലും ചക്കര ജോണിയുടെ ബന്ധമുണ്ടെന്നാണ് ആക്ഷേപം.
അങ്കമാലിയിലെ ഇടപാടുകളെ എല്ലാം നിയന്ത്രിച്ചിരുന്നത് ചക്കര ജോണിയാണ്. ക്വട്ടേഷൻ സംഘത്തലവനായ ചക്കര ജോണിയും രാജീവും വസ്തുക്കച്ചവടത്തിലെ പങ്കാളികളായിരുന്നു. ഇവർ തമ്മിൽ പിന്നീടുണ്ടായ തർക്കത്തേത്തുടർന്നാണ് അഡ്വ. ഉദയഭാനുവുമായി ബന്ധപ്പെടാനിടയായത്. അധികം വിദ്യാഭ്യാസമില്ലാത്ത രാജീവിനെതിരേ ജോണിയും ഉദയഭാനുവും കരുനീക്കുകയായിരുന്നെന്ന് ആരോപണമുണ്ട്. പാലക്കാട് ജില്ലയിലും നെടുമ്പാശേരിയിലുമായി അഞ്ചുകോടി രൂപയ്ക്കു സ്ഥലം വാങ്ങാൻ ഉദയഭാനു രാജീവിനെ ഇടനിലക്കാരനാക്കിയിരുന്നു. കച്ചവടം നടക്കാതായപ്പോൾ, മുൻകൂർ നൽകിയ പണം തിരിച്ചുനൽകണമെന്നു രാജീവിനോട് ആവശ്യപ്പെട്ടു. എന്നാൽ, പണം ലഭിക്കാത്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.
രാജീവിനെ ബിസിനസിൽനിന്നു പുറത്താക്കുമെന്നു ജോണി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. നെടുമ്പാശേരിയിലും അങ്കമാലിയിലും വൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രാജീവ് നടത്തിയതു ജോണിയുടെ ബിസിനസിനെ ബാധിച്ചിരുന്നു. രാജീവ് ഇടനിലനിന്ന് വസ്തുവിൽപനക്കാരും അഭിഭാഷകനുമായി രണ്ടു കരാറുകളാണ് ഉണ്ടാക്കിയത്. ആദ്യത്തേത് പാലക്കാട് ചിറ്റൂർ താലൂക്കിൽ മുതലമടയിൽ മേരി, റോഹിത് എന്നിവരുടെ പക്കലുണ്ടായിരുന്ന 16 ഏക്കർ വാങ്ങാനായിരുന്നു. 3.14 കോടി വരുന്ന ഈ വസ്തുവിന് അഭിഭാഷകൻ 50 ലക്ഷം മുൻകൂർ നൽകി. 2016 ജൂലൈയിലായിരുന്നു കരാർ. മറ്റൊരു കരാർ അങ്കമാലിയിൽ സെന്റിന് 1.75 ലക്ഷം നിരക്കിൽ 27 സെന്റ് വാങ്ങാൻ മറിയാമ്മ, പൗലോസ് എന്നിവരുമായി അഭിഭാഷകൻ ഏർപ്പെട്ടതാണ്. ഇതിനായി 20 ലക്ഷം മുൻകൂർ നൽകിയിരുന്നു. രണ്ട് ഇടപാടുകളിലും സാക്ഷിയായി രാജീവ് ഒപ്പിട്ടിരുന്നു.
എന്നാൽ, രാജീവ് തുക കക്ഷികൾക്കു നൽകിയില്ലെന്നാണു കേസിലെ അഞ്ചാം എതിർകക്ഷിയായ അഭിഭാഷകൻ പൊലീസിനു നൽകിയ പരാതി. തന്നെ കേസിലേക്കു മനഃപൂർവം വലിച്ചിഴയ്ക്കുകയാണെന്നും ഉദയഭാനു പറയുന്നു. അഭിഭാഷകൻ ഈ രണ്ടു വസ്തുക്കൾക്കും വസ്തു ഇടപാടുകൾക്കു രാജീവ് ഇടനില നിന്നതോടെ ഏതുവിധേനയും അതു തകർക്കണമെന്ന വാശിയിലായിരുന്നു ജോണി. പിന്നീട് രാജീവുമൊത്തുള്ള അഭിഭാഷകന്റെ റിയൽ എസ്റ്റേറ്റ് ഇടപാട് പൊളിഞ്ഞു. വിലകൂട്ടിപ്പറഞ്ഞാണ് കോടികൾ മതിക്കുന്ന വസ്തുക്കൾ അഭിഭാഷകനെക്കൊണ്ട് വാങ്ങിപ്പിക്കാൻ ശ്രമിച്ചതെന്ന് ആക്ഷേപം ഉയർന്നതാണു കച്ചവടം നടക്കാതിരിക്കാൻ കാരണമായി രാജീവ് ബന്ധുക്കളോടു പറഞ്ഞത്. ഇതിനു പിന്നിൽ ജോണിയാണെന്നും രാജീവ് വ്യക്തമാക്കിയിരുന്നു.