ന്യൂഡൽഹി: പന്ത്രണ്ടാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് മയൂർ വിഹാർ ഫേസ് ത്രീയിൽ ഒരുക്കമായി. പൊങ്കാലയ്ക്കുള്ള കലങ്ങളെല്ലാം എത്തിച്ചേർന്നു. ശനിയാഴ്ച രാവിലെ ഗണപതിഹോമത്തോടെ ചടങ്ങുകൾ തുടങ്ങും. വൈകിട്ട് രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശനിദോഷ നിവാരണ പൂജ, രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ലഘു ഭക്ഷണം, കരിമരുന്നുപ്രയോഗം എന്നിവയോടെ ആദ്യദിവസത്തെ പരിപാടികൾ സമാപിക്കും.

ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്ക് പൊങ്കാലച്ചടങ്ങുകൾ തുടങ്ങും. എട്ടുമണിക്ക് നടക്കുന്ന സാംസ്‌കാരികസമ്മേളനത്തിൽ കേരളാ അഡീഷണൽ ലോ സെക്രട്ടറി ഷീല ആർ. ചന്ദ്രൻ പങ്കെടുക്കും. തുടർന്ന് പൊങ്കാല, വിദ്യാകലശം, മഹാ കലശാഭിഷേകം, പ്രസന്ന പൂജ. രാവിലെ 9:30 മുതൽ ശ്രീ കൃഷ്ണഭജന സമിതി, മയൂർ വിഹാർ 3 അവതരിപ്പിക്കുന്ന ഭക്തി ഗാനസുധ. ഉച്ചയ്ക്ക് ചക്കുളത്തമ്മയുടെ പ്രധാന പ്രസാദമായ അന്നദാനം നടക്കും. മുടപ്പല്ലൂർ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങൾ ഒരുക്കും. ഫോൺ: 9717494980, 99899760291.