ഷൊർണൂർ: അയർലണ്ടിലെ കോർക്ക് വിൽട്ടണിൽ താമസിക്കുന്ന ഷീബാ തോമസിന്റെ പിതാവ് ഷൊർണൂർ മാടവനപറമ്പിൽ ചാക്കോ (81) നിര്യാതനായി. റിട്ടയേർഡ് ഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. അമ്മിണി ചാക്കോയാണ് ഭാര്യ.

ഷീബ തോമസ് (നേഴ്‌സ്, കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ), ഷൈനി വിനോദ്, ഷൈൻ ചാക്കോ (സൗദി അറേബ്യ) എന്നിവർ മക്കളാണ്. മരുമക്കൾ: പാസ്റ്റർ എം എം തോമസ് (കോർക്ക്), വിനോദ്, ബേബി റാണി. ശവസംസ്‌കാര ശുശ്രൂഷകൾ ഷൊർണൂർ അസ്സെംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഹാളിൽ 19 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും.