- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധീരനെ വിമർശിക്കാൻ ആരാണീ ചാക്കോ? ഒരു സീറ്റിൽ മത്സരിച്ച് കോൺഗ്രസ്സിനെ രണ്ട് സീറ്റിൽ തോൽപ്പിച്ചിട്ട് ന്യായം വേണ്ട;ഗ്രൂപ്പുകളുടെ പ്രീതി പിടിച്ച് പറ്റി ലക്ഷ്യമിടുന്നത് രാജ്യസഭ സീറ്റ്; കോൺഗ്രസിലെ പുതിയ പോര് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു
തിരുവനന്തപുരം: കോൺഗ്രസിന്റെ ദേശീയ വക്തവാണ് പിസി ചാക്കോ. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ നയം പറയാൻ ചുമതലപ്പെട്ടയാൾ. അതുവച്ച് ഗ്രൂപ്പ് കളിക്കാൻ വന്നാൽ സോഷ്യൽ മീഡിയ വെറുതെ വിടില്ല. അവർക്ക് വി എം സുധീരനാണ് താരം. അഴിമതിക്ക് എതിരെ പോരാട്ടം നയിക്കുന്ന യഥാർത്ഥ കോൺഗ്രസുകാരനാണ് സോഷ്യൽ മീഡിയയിലെ കോൺഗ്രസ് അനുഭാവികളിൽ ബഹു ഭൂരി ഭാഗത്തിനും സുധീരൻ. അ
തിരുവനന്തപുരം: കോൺഗ്രസിന്റെ ദേശീയ വക്തവാണ് പിസി ചാക്കോ. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ നയം പറയാൻ ചുമതലപ്പെട്ടയാൾ. അതുവച്ച് ഗ്രൂപ്പ് കളിക്കാൻ വന്നാൽ സോഷ്യൽ മീഡിയ വെറുതെ വിടില്ല. അവർക്ക് വി എം സുധീരനാണ് താരം. അഴിമതിക്ക് എതിരെ പോരാട്ടം നയിക്കുന്ന യഥാർത്ഥ കോൺഗ്രസുകാരനാണ് സോഷ്യൽ മീഡിയയിലെ കോൺഗ്രസ് അനുഭാവികളിൽ ബഹു ഭൂരി ഭാഗത്തിനും സുധീരൻ. അതുകൊണ്ട് തന്നെ ബഹുമാന്യനായ കെപിസിസി അധ്യക്ഷനെതിരെ വാളെടുത്താൽ ഹൈക്കമാണ്ട് വക്താവായാലും വെറുതെ വിടില്ല.
വി എം സുധീരനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാവുകയ.ാണ്. ഒരു സീറ്റിൽ മത്സരിച്ച് കോൺഗ്രസ്സിന് രണ്ട് സീറ്റിൽ തോല്പിച്ചത് പി സി ചാക്കോ, എ ഐ ഗ്രൂപ്പുകളുടെ പ്രീതി പിടിച്ച് പറ്റുവാനും, വരുന്ന രാജ്യസഭ സീറ്റും ലക്ഷ്യം വച്ച് പി സി ചാക്കോ
വി എം സുധീരനെതിരെ ആരോപണങ്ങശുമായി വരുന്നതെന്നാണ് സോഷ്യൽ മീഡിയയയുടെ പൊതുവികാരം. കണ്ണൂരിൽ നിരന്തരം അക്രമസംഭവങ്ങൾ ഉണ്ടാകുകയും തുടർച്ചയായി പൊലീസ് പരാജപ്പെടുകയാെണന്നും വി എം സുധീരൻ അഭിപ്രായപ്പെട്ടിരുന്നു.പൊലീസ് സേനയിലെ സഖാക്കളെ ഉദ്ദേശിച്ചാണ് സുധീരൻ ഈ അഭിപ്രായം പറഞ്ഞതെന്നാണ് നിരീക്ഷണങ്ങൾ.
എന്നാൽ അത് അഭ്യന്തര മന്ത്രിക്കെതിരെയാണെന്ന രീതിയിൽ ഗ്രൂപ്പ് മാനേജർമാർ പ്രചരിപ്പിക്കുകയും അതിനെത്തുടർന്ന് സുധീരനെ ഹൈക്കമാണ്ട് ശാസിച്ചു എന്ന് വരെ സോഷ്യൽ മീഡിയയിൽ കള്ളപ്രചരണം നടത്തി. ഇതിന് പിന്നിൽ എ ഐ ഗ്രൂപ്പുകാരാണ്.ഇതിനെ പ്രതിരോധിച്ച് കൊണ്ടും വി എം സുധീരനെ പിന്തുണച്ച് കൊണ്ടുമാണ് സുധീരൻ അനുകൂല ഗ്രൂപ്പുകൾ ഫെയ്‌സ് ബുക്കിലും മറ്റും രംഗത്ത് വന്നത്.പി സി ചാക്കോ കോൺഗ്രസിന്റെ ശാപമാണെന്നും ഒരു സീറ്റിൽ മത്സരിച്ച് രണ്ട് സീറ്റിൽ പാർട്ടിയെ തോൽപ്പിച്ച വ്യക്തിയാണെന്നും പി സി ചാക്കോയ്‌ക്കെതിരെ ആരോപണം സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്നു. ഇതോടെ ചർച്ച കൊഴുക്കുകയാണ്.
ഏതൊക്കെ സർക്കാർ ഭരിച്ചാലും കണ്ണൂരിൽ പൊലീസിന് ഇടത്തോട്ടാണ് അൽപ്പം ചായ്വ് കൂടുതൽ ഉള്ളതെന്ന കാര്യം ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ കണ്ണൂരിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം മെയ് വഴക്കം ഉദ്യോഗസ്ഥർക്ക് വേണം താനും. എതിർ ശബ്ദം ഉയർത്തുന്നവരെ കായികമായി നേരിടുന്ന കണ്ണൂർ ശൈലിക്ക് കുറവു വന്നത് അടുത്തിടയ്ക്കാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിനെ വിമർശിച്ച് കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തിയത്. കണ്ണൂരിൽ പൊലീസിനു നിരന്തരം വീഴ്ച പറ്റിയിട്ടും നടപടി സ്വീകരിക്കുവാൻ ആഭ്യന്തരവകുപ്പ് മടിക്കുകയാണെന്നായിരുന്നു സുധീരന്റെ വിമർശനം. മാദ്ധ്യമങ്ങളിലൂടെ പരസ്യമായി പറഞ്ഞ ഈ വാക്കുകളുടെ പേരിൽ സുധീരനെ പ്രതിക്കൂട്ടിലാക്കാൻ രംഗത്തെത്തിയതാണ് പിസി ചാക്കോ.
ഗ്രൂപ്പുകളിക്ക് അവസരം നൽകാത്തതിൽ സുധീരനോട് ഇരു ഗ്രൂപ്പുകാർക്കും അമർഷമുണ്ട്. ഈ അവസരത്തിൽ സുധീരന്റെ ഭാഗത്തു വന്ന ചെറിയ പിഴവ് മുതലെടുക്കാനാണ് രണ്ട് ഗ്രൂപ്പുകാരുടെയും ശ്രമം. ഇതിനിടെയാണ് ഒരു ഗ്രൂപ്പിലും പെടാത്ത കോൺഗ്രസ് വക്താവ് പി സി ചാക്കോ സുധീരനെ വിമർശിച്ച് രംഗത്തെത്തിയത്. ആഭ്യന്തരവകുപ്പിനെ പരസ്യമായി വിമർശിച്ച കെപിസിസി പ്രസിഡന്റിനെ താക്കീത് ചെയ്യുന്നു എന്ന വിധത്തിലാണ് ചാക്കോ ഇന്ന് രംഗത്തു വന്നത്. മാദ്ധ്യമങ്ങളോടായി പരസ്യമായാണ് ചാക്കോ സുധീരന്റെ നിലപാട് തെറ്റാണെന്ന് അഭിപ്രായപ്പെട്ടത്. എന്തെങ്കിലും വിമർശനങ്ങൾ ഉണ്ടെങ്കിൽ പരസ്യവേദിയിലല്ല സുധീരൻ അത് പറയേണ്ടതെന്ന് ചാക്കോ പറഞ്ഞു.
കോൺഗ്രസ് ഹൈക്കമാൻഡിന് സുധീരൻ നടത്തിയ പ്രസ്താവനയിൽ അതൃപ്തിയുണ്ടെന്ന വിധത്തിലായിരുന്നു എഐസിസി വക്താവ് പിസി ചാക്കോയുടെ പ്രതികരണം. പൊലീസ് നടപടിയെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയോടോ ആഭ്യന്തരമന്ത്രിയോടോ ആണ് സുധീരൻ പരാതി പറയേണ്ടത്. അല്ലാതെ പരസ്യമായി അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് കോൺഗ്രസ് ദേശിയ നേത്യത്വം കരുതുന്നതായി പി.സി.ചാക്കോ പറഞ്ഞു. ഇതാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചത്.